19 April 2024 Friday

എടപ്പാൾ മേൽപ്പാലം:അവസാനഘട്ട മിനുക്ക് പണിയിൽ

ckmnews

എടപ്പാൾ മേൽപ്പാലം:അവസാനഘട്ട മിനുക്ക് പണിയിൽ


എടപ്പാൾ: മേൽപ്പാലം നിർമ്മാണ പ്രവർത്തി അവസാനഘട്ടത്തിൽ. മിനുക്കുപണികളും ടാറിങ് ജോലികളുമാണ് ശേഷിക്കുന്നത്.പാലത്തിനടിയിൽ ശൗചാലയം നിർമിക്കണമെന്ന എന്ന ആവശ്യം ഉയർന്നെങ്കിലും കിഫ്ബിയുടെ അനുമതി ലഭിക്കാത്തതിനാൽ  അനിശ്ചിതത്വത്തിലാണ്.മേൽപ്പാലത്തിനും ഗതാഗതത്തിനും ഏറെ പ്രതിസന്ധി തീർത്ത കുറ്റിപ്പുറം റോഡിലെ കെട്ടിടങ്ങള്‍ റോഡിലേക്ക് തള്ളിനിൽക്കുന്ന ഭാഗങ്ങൾ പൊളിച്ചു നീക്കുന്ന പ്രവർത്തികളും പെയിന്റ് ജോലികളുമാണ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതും

 പാലത്തിനു മുകളിൽ സ്ഥാപിക്കുന്ന ലൈറ്റുകളുടെ പ്രവർത്തിയും നടക്കേണ്ടതുണ്ട്.പാലത്തിന്റെ തൂണുകളിൽ ചരിത്ര ചിത്രങ്ങൾ വരയ്ക്കുന്നതിനായി ചില സംഘടനകൾ രംഗത്തെത്തിയിരുന്നെങ്കിലും അതിനും അനുമതി ലഭിച്ചിട്ടില്ലെന്നാണ് സൂചന. അടുത്തമാസം പാലത്തിന്റെ ഉദ്ഘാടനം നടക്കും എന്നാണ് സ്ഥലം സന്ദർശിച്ച മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്.