24 April 2024 Wednesday

സ്കൂൾ തുറക്കൽ ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന്

ckmnews

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ലാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം ചേരുന്നത്. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ എങ്ങനെയൊക്കെയാണ് സ്വീകരിക്കേണ്ടത് എന്നതിൽ ഈ യോ​ഗമാകും അന്തിമ തീരുമാനമെടുക്കുക

നവംബർ ഒന്നു മുതലാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഒന്നു മുതൽ ഏഴു വരേയും പത്ത് , പന്ത്രണ്ട് ക്ലാസുകളുമാണ് തുറക്കുക. മുതിർന്ന ക്ലാസുകളിൽ പകുതി വീതം കുട്ടികൾ വച്ച് ഒന്നിട  വിട്ട ദിവസങ്ങളിലോ , പ്രൈമറി ക്ലാസിൽ 25ശതമാനം കുട്ടികളോ എന്ന തരത്തിലാണ് ഇപ്പോഴത്തെ ആലോചന.

അടുത്ത ആഴ്ചയോടെ സിറോ സർവേ ഫംല ലഭ്യമാകുമെന്നാണ് ആരോ​ഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.