18 April 2024 Thursday

സെപ്തംബര്‍ 27ലെ ഭാരത് ബന്ദ്; പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

ckmnews

ദില്ലി: കർഷക സംഘടനകൾ സെപ്റ്റംബർ 27 ന് നടത്തുന്ന ഭാരത ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയൻ. ബി എം എസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ നൽകും. വാഹനങ്ങൾ നിരത്തിലിറങ്ങില്ല , കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. 

ഭാരത് ബന്ദിനായുള്ള പ്രവർത്തനങ്ങൾ കിസാൻ മോർച്ച ഊർജ്ജിതമാക്കി. വിവിധ സംസ്ഥാനങ്ങളിൽ ഭാരത് ബന്ദി നായി സമരസമിതികൾക്ക് രൂപം നൽകിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളിൽ ബന്ദ് പൂർണ്ണമാക്കാനാണ് സംഘടനകളുടെ ശ്രമം. സെപ്തംബർ 27 ന് രാവിലെ ആറ് മുതൽ വൈകുന്നേരം നാല് വരെ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്