28 March 2024 Thursday

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

ckmnews

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. ഏഴുപത്തിയഞ്ചു വയസായിരുന്നു. 

ഇന്നലെ വൈകുന്നേരം ആറേകാലോടെയാണ് മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം പതിനാറിനാണ് അഹമ്മദ് കുട്ടി കോവിഡ് നെഗറ്റീവായത്. കോവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യനില വഷളാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിച്ചില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇതുവരെ 52 പേരാണ് ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ തേടിയത്. ഇതിൽ എട്ടു പേർ മരണപ്പെടുകയും ചെയ്തു.