25 April 2024 Thursday

PCWF എടപ്പാൾ പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

ckmnews

PCWF എടപ്പാൾ പഞ്ചായത്ത്   അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു 


പൊന്നാനി :സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എടപ്പാൾ പഞ്ചായത്ത്  അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. എടപ്പാൾ മദേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ  നടന്ന രൂപീകരണ യോഗത്തിൽ രാജൻ തലക്കാട്ട്  അധ്യക്ഷത വഹിച്ചു. പി  കോയക്കുട്ടി മാസ്റ്റർ  ഉദ്ഘാടനം നിര്‍വഹിച്ചു. 


സി എസ് പൊന്നാനി സൂം ഓൺലൈനിൽ മുഖ്യ പ്രഭാഷണം നടത്തി.ഇ ഹൈദർ അലി മാസ്റ്റർ, ഏട്ടൻ  ശുകപുരം , പി എ അബ്ദുട്ടി, പി മോഹനൻ, ഇ വി സുലൈഖ , വി കെ എ മജീദ്, കെ പി മുജീബ് റഹ്മാൻ, ഇ പി രാജീവ് , ശ്രീജിത്ത് , കെ പി അച്യുതൻ ഇബ്രാഹിംകുട്ടി സി വി  തുടങ്ങിയവർ സംസാരിച്ചു.17  അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു.2021 ഡിസംബർ 31 വരെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. ഒക്ടോബർ 2 മുതൽ ഡിസംബർ 1 വരെ ദ്വൈമാസ ക്യാമ്പയിൻ നടത്തി 2022 ജനുവരിയിൽ ജനറൽ ബോഡി വിളിച്ചു ചേര്‍ത്ത് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു.അഡ്ഹോക്ക് കമ്മിറ്റി പ്രധാന ഭാരവാഹികളായി.ഇ പി രാജീവ്  (പ്രസിഡണ്ട്)

എൻ. ഖലീൽ റഹ്മാൻ  (ജന:സെക്രട്ടറി)

കെ പി അച്യുതൻ (ട്രഷറർ)

വി കെ എ മജീദ് ,ശ്രീജിത്ത്  (വൈ:പ്രസിഡണ്ട്)

കെ പി മുജീബ് റഹ്മാൻ (ജോ:സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.ഖലീൽ റഹ്മാൻ സ്വാഗതവും, ഷഹീർ ഈശ്വരമംഗലം നന്ദിയും പറഞ്ഞു.