19 April 2024 Friday

കർഷകരെയും ,എസ്എസ്എൽസി,പ്ലസ് ടു വിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

ckmnews

കർഷകരെയും ,എസ്എസ്എൽസി,പ്ലസ് ടു വിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു


എടപ്പാള്‍:വർഷങ്ങളായി  കാർഷികരംഗത്ത് സേവനമനുഷ്ഠിക്കുന്ന കർഷകരെയും ,എസ് എസ് എൽ സി , പ്ലസ് ടു വിൽ ഉന്നത വിജയം കരസ്ഥമാക്കിയ  വിദ്യാർത്ഥികളെയും പോത്തനൂർ യൂത്ത് കോൺഗ്രസ്  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ്  സംഘടിപ്പിച്ചു.ദീർഘകാലം  പോത്തനൂർ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ്ഉം കൃത്യമായ നിലപാടുകളിലൂടെ ജനഹൃദയങ്ങളിൽ നിറസാന്നിധ്യമായി നിസ്വാർഥ സേവനത്തിൻറെ പ്രതീകമായ  അന്തരിച്ച  മഠത്തിൽ വാസുവേട്ടൻൻറെ നാമധേയത്തിൽ വിജയികൾക്കുള്ള പുരസ്കാര വിതരണവും , കാർഷികരംഗത്തും ,പാർട്ടിയെ കെട്ടിപ്പടുക്കുന്നതിലും മുൻപന്തിയിലുണ്ടായിരുന്നഅന്തരിച്ച സിപി കുട്ടപ്പേട്ടൻ ,കൊങ്ങശ്ശേരി ചേക്കുട്ടിക്ക ,സി പി രാഘവൻ തുടങ്ങിയവരുടെ പേരിൽ  കർഷക പുരസ്കാരവും വിതരണംചെയ്തു.പ്രസ്തുത പരിപാടി  കെ പി സി സി  സെക്രട്ടറി പി ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു .കരീം പോത്തന്നൂർ അധ്യക്ഷത വഹിച്ചു.ഉമേഷ് കെ സ്വാഗതം പറഞ്ഞു . അഡ്വക്കറ്റ്  എ എം രോഹിത്  , ഇ പി രാജീവ് , രഞ്ജിത്ത് തുറയാറ്റിൽ ,ചക്കൻകുട്ടി , റാഷിദ് അമ്പലതാഴം , കെ ഗോപിനാഥ് , കെ വേണുഗോപാൽ ,വിൻസി ചാമപറമ്പിൽ ,എംവി മൊയ്തീൻകുട്ടി , അതുൽ വിജയ് ,ബൈജു എ , ആനന്ദൻ സിപി ,  ബാവ തങ്ങൾ ,എ കെ വേലായുധൻ ,ഫൈസൽ നാലകത്ത് ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.