29 March 2024 Friday

വി.കെ. അബ്ദുൾ ഖാദറിന് ബാഡ്ജ് ഓഫ് ഹോണർ ബഹുമതി.

ckmnews

വി.കെ. അബ്ദുൾ ഖാദറിന് ബാഡ്ജ് ഓഫ് ഹോണർ ബഹുമതി.


വിശിഷ്ട സേവനത്തിനുള്ള പോലീസ് സേനയിലെ കുറ്റാനേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ ബഹുമതിക്ക് എരമംഗലം സ്വദേശി വി.കെ. അബ്ദുൾ ഖാദർ അർഹനായി.


നിലവിൽ തൃശൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ആയ അബ്ദുൾ ഖാദറിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ഡി.ജി.പി. അനിൽകാന്ത് ബാഡ്ജ് ഓഫ് ഹോണർ സമ്മാനിച്ചു.തന്റെ സേവനപാതയിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ഉപഹാരം സ്വീകരിച്ചിട്ടുള്ള ഇദ്ദേഹം NIA DYSP ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്