28 March 2024 Thursday

ഫോട്ടോ പ്രദർശനം പി നന്ദകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു

ckmnews

ഫോട്ടോ പ്രദർശനം പി നന്ദകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു


എരമംഗലം:വെളിയങ്കോട് എംടിഎം കോളേജ് ഓഫ് ആർട്‌സ് സയൻസ് & കൊമേഴ്‌സും, വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയും ചേർന്ന് പ്രശസ്ത ഫോട്ടോഗ്രാഫർമാരായ സജിദ് അബൂബക്കർ, സലാം ഒളാട്ടയിൽ എന്നിവരുടെ ഫോട്ടോകളുടെ പ്രദർശനം എംടിഎം കോളേജിൽ വെച്ച് പി നന്ദകുമാർ എം.എൽ.എ ഫോട്ടോ എടുത്തുകൊണ്ട്  ഉദ്‌ഘാടനം ചെയ്തു.സെപ്റ്റംബർ 21 മുതൽ 30 വരെ രാവിലെ 9 മണിമുതൽ 5pm വരെ പ്രദർശനം തുടരും    എംടിഎം കോളേജ് ചെയർമാൻ ഡോ അബ്ദുൽ അസീസ് അധ്യക്ഷത  വഹിച്ച

ചടങ്ങിൽ എ.കെ സുബൈർ (ജില്ലാ പഞ്ചായത്ത് മെമ്പർ)അജയൻ പി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)റസ്ലത്ത് (ഗ്രാമ പഞ്ചായത്ത് മെമ്പർ) അഡ്വ മുഹമ്മദ് ബഷീർ പ്രൊഫ പ്രേമലത എന്നിവർ സംസാരിച്ചു മികച്ച ഔട്ട് ഗോയിങ് സ്റ്റുഡന്റിനുള്ള വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ ഗോൾഡ് മെഡലും, ഉപഹാരവും ബികോം വിദ്യാർത്ഥി

മുഹമ്മദ് നബീലിന്  പി.നന്ദകുമാർ എം,എൽ.എ സമ്മാനിച്ചു തുടർന്ന് എമേസിന്റെ ഉദ്‌ഘാടനവും ലൈബ്രറിക്ക് വേണ്ടി കുറ്റിശ്ശേരി കൃഷ്ണൻ കുട്ടിയുടെ സ്മരണാർത്ഥം നൽകിയ പുസ്തകങ്ങൾ ലൈബ്രറിക്ക് വേണ്ടി  പ്രൊഫ പ്രേമലതയിൽ നിന്നും  എം എൽ എ സ്വീകരിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്  ഉപഹാര സമർപ്പണവും, ഇന്റർസോൺ കായിക മത്സരങ്ങളിൽ മികച്ച വിജയം നേടിയവർക്കുള്ള ഉപഹാരങ്ങളും അധ്യാപക ദിനത്തിൽ കോളേജ് അധ്യാപകർക്കായി  നടത്തിയ സംഗീത മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി അബ്ദുൽ ഹമീദ് (പ്രിൻസിപ്പൽ  എംടിഎം കോളേജ്‌) സ്വാഗതവും ജോൺ ജോസഫ്  (പ്രോഗ്രാം കൺവീനർ, HOD English Dep) നന്ദിയും പറഞ്ഞു