23 April 2024 Tuesday

കേരള ഫിലിം ക്രിറ്റിക്സ്അവാർഡ് നേടിയ ആനന്ദ് റോഷന് അഭിനന്ദന പ്രവാഹം

ckmnews

കേരള ഫിലിം ക്രിറ്റിക്സ്അവാർഡ് നേടിയ ആനന്ദ് റോഷന് അഭിനന്ദന പ്രവാഹം


എടപ്പാൾ: കേരള ഫിലിം ക്രിറ്റിക്സ്അവാർഡ് നേടിയ ആനന്ദ് റോഷന് അഭിനന്ദന പ്രവാഹം.എടപ്പാൾ അണ്ണക്കമ്പാട് സ്വദേശിയായ ആനന്ദ് റോഷൻ പ്രവാസ ലോകത്തിൻ്റെ നീറുന്ന കഥ പറഞ്ഞ സമീർ എന്ന ചിത്രത്തിലൂടെയാണ് ജനപ്രിയ നായകനായി മാറിയത്. അംഗീകാരത്തിൻ്റെ നിറവിൽ നിൽക്കുന്ന ആനന്ദിനെ നേരിട്ടും,ഫോണിലൂടെയും പ്രമുഖർ അഭിനന്ദനമറിയിക്കുകയാണ്.ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കളുടെ പ്രോത്സാഹനത്താൽ അഭിനയകലയിൽ തിളങ്ങാനായതിൽ നാടും നാട്ടുകാരും ആഹ്ലാദത്തിലാണ്.മലയാള സിനിമാലോകത്തേക്ക് നവാഗത പ്രതിഭയുടെ ചുവടുവെപ്പ് തന്നെ അംഗീകാരത്തിൻ്റെതായതിൽ കൂട്ടുകാരും ആഹാദ തിമിർപ്പിലാണ്.അഭിനേതാക്കൾ,സംവിധായകർ, മറ്റു പിന്നണി പ്രവർത്തകർ ഉൾപ്പെടെ റോഷനെ അഭിനന്ദിച്ചു. വട്ടംകുളം, കാലടി ഗ്രാമപഞ്ചായത്തുകൾക്ക് വേണ്ടിയും റോഷനെ ആദരിച്ചു. വട്ടം കുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, കാലടി പ്രസിഡണ്ട് അസ്ലം തിരുത്തി എന്നിവർ ഉപഹാരം നൽകിയും പൊന്നാട ചാർത്തിയും ആദരിച്ചു.ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഗഫൂർ പങ്കെടുത്തു.