20 April 2024 Saturday

വനിത സംവരണ ബിൽ യാഥാർത്ഥ്യമാക്കുക:സി പി ഐ

ckmnews

വനിത സംവരണ ബിൽ യാഥാർത്ഥ്യമാക്കുക:സി പി ഐ


എടപ്പാൾ: ഇരുപത്തി അഞ്ച് വർഷമായി പാർലിമെൻ്റിൽ അവതരിപ്പിച്ചിട്ടും ഇന്നും യഥാർത്ഥ്യമാകാത്ത വനിതാ സംവരണ ബില്ല് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സി പി ഐ തവനൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ പ്രഭാകരൻ നടുവട്ടം ഉത്ഘാടനം ചെയ്തു.കെ പി സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു.പി വി ബൈജു,, കെ പി റാബിയ ,അരുൺ ആർ ,നവാസ് ശുകപുരം ,നാസർ എടപ്പാൾ. ,സുഹൈല അഫീഫ് എന്നിവർ സംസാരിച്ചു