19 April 2024 Friday

പ്രകൃതി സംരക്ഷണ സന്ദേശ യാത്ര നടത്തുന്ന ശരത്തിന് ഉപഹാരം നൽകി

ckmnews



എടപ്പാൾ: സേവ് നാച്ച്വർ ബിൽഡ് എ ഗ്രീൻ വേൾഡ് എന്ന പേരിൽ പ്രകൃതി സംരക്ഷണത്തിൻ്റെ സന്ദേശവും വഹിച്ച് കൊണ്ട് സെപ്തം: 25 കാസർകോഡ് മുതൽ കന്യാകുമാരി വരെ കാൽനട സന്ദേശ യാത്ര നടത്തുന്ന കാലടിത്തറ സ്വദേശിയും യുവ ആയ്യൂർവേദ തെറാപ്പിസ്റ്റുമായ  ശരത്തിനു ഡി വൈ എഫ് ഐ കാലടിത്തറ യൂണിറ്റ്  യാത്രയയപ്പും ഉപഹാരവും നൽകി. ഇ പി മണികണ്ഠൻ, സുജിത്ത് കാരാട്ട് ,ഹുസൈൻ നടുവട്ടം ,ഇ .പി . ബാബു എന്നിവർ സംസാരിച്ചു.