25 April 2024 Thursday

പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കുന്നതിനോട് യോജിപ്പില്ല: സ്കൂള്‍ മാനേജ്മെന്റുകള്‍

ckmnews

പ്രൈമറി ക്ളാസുകള്‍ ആദ്യഘട്ടത്തില്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്ന്  സ്കൂള്‍ മാനേജ്മെന്‍റുകള്‍. ചെറിയകുട്ടികളെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിപ്പിക്കാന്‍പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. ഒരോ സ്കൂളിനും ക്ളാസുകള്‍തുടങ്ങാന്‍ അതത് സ്കൂളുകള്‍ക്ക്  മാര്‍ഗരേഖയുണ്ടാക്കാന്‍ അനുവദിക്കണമെന്നും മാനേജ്മെന്‍റുകള്‍ ആവശ്യപ്പെടുന്നു.നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ ഒന്നു മുതല്‍ ഏഴുവരെ ക്ളാസിലെ ചെറിയ കുട്ടികളെ സ്്കൂളില്‍ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ തീരുമാനത്തോട് പല സ്കൂള്‍മാനേജ്മെന്‍റുകള്‍ക്കും യോജിപ്പില്ല. കൊച്ചുകുട്ടികളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്്കൂളിലിരുത്തുക എളുമല്ല. ആദ്യം വലിയ ക്്ളാസുകളാരംഭിക്കാനാണ്  ആലോചിക്കുന്നത്.ഒാരോസ്കൂളിന്‍റെയും പരിമിതികളും സാധ്യതകളും പരിഗണിച്ച് ക്ളാസുകള്‍ തുടങ്ങുന്ന രീതി തീരുമാനിക്കാന്‍ അനുവദിക്കണം. ഒാണ്‍ലൈന്‍ക്ളാസുകള്‍ തുടരണം. 10, 12, ക്ളാസുകള്‍ എങ്ങിനെ പോകുന്നു എന്ന് നോക്കിയിട്ടെ മറ്റ് ക്ളാസുകളിലെ ഒാഫ് ലൈന്‍പഠനം സംബന്ധിച്ച് തീരുമാനമെടുക്കാനാവൂ എന്നും സ്‌കൂളുകള്‍ക്ക് അഭിപ്രായമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യം കോവിഡ് മാനദണ്ഡം പാലിച്ചാകണമെങ്കില്‍സംസ്ഥാനത്തെ ഒട്ടു മിക്ക സ്്കൂളുകള്‍ക്കും സര്‍ക്കാര്‍സഹായം നല്‍കേണ്ടിവരും.