19 April 2024 Friday

ഐഫോണ്‍ വാങ്ങാന്‍ പറ്റിയ ടൈം': ഐഫോണ്‍ 12 ന് വന്‍ വിലക്കുറവ്, ഓഫറിന്റെ വിശദാംശങ്ങളിങ്ങനെ

ckmnews

ഐഫോണ്‍ വാങ്ങാന്‍ പറ്റിയ ടൈം': ഐഫോണ്‍ 12 ന് വന്‍ വിലക്കുറവ്, ഓഫറിന്റെ വിശദാംശങ്ങളിങ്ങനെ


ഒരു ഐഫോണ്‍ 12 വാങ്ങാന്‍ ഉദ്ദേശിക്കുന്നവെങ്കില്‍ ഇതിലും മികച്ച സമയം വേറെയില്ല. ഇതുവരെ കാണാത്ത വിലയില്‍ ഐഫോണ്‍ 12 ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. ഐഫോണ്‍ 12 പുറത്തിറക്കിയതിന് ഒരു വര്‍ഷത്തിന് ശേഷമാണ് ഐഫോണ്‍ 12 ന്റെ ഔദ്യാഗിക വില കുറച്ചത്. ആപ്പിള്‍ വെബ്‌സൈറ്റില്‍ ഐഫോണ്‍ 12 ന്റെ വില ഇപ്പോള്‍ 64 ജിബി വേരിയന്റിന് 65,999 രൂപയാണ്. എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പഴയ ഐഫോണിന് നല്ലൊരു റിട്ടേണ്‍ പോലും നിങ്ങള്‍ക്ക് ലഭിക്കും.



ഫ്ലിപ്പ്കാര്‍ട്ടില്‍, ഐഫോണ്‍ 12 63,999 രൂപയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2020 സെപ്റ്റംബറില്‍ അവതരിപ്പിച്ചതിന് ശേഷമുള്ള ഐഫോണ്‍ 12 ന്റെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഐഫോണ്‍ 12 ന്റെ യഥാര്‍ത്ഥ വില 79,900 രൂപയായിരുന്നു, ഇതിനര്‍ത്ഥം ഇപ്പോള്‍ ഐഫോണ്‍ 12 ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് വാങ്ങുകയാണെങ്കില്‍, 15,091 രൂപയുടെ വന്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്നാണ്. കൂടാതെ, വാങ്ങുന്നവര്‍ക്ക് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇഎംഐ ട്രാന്‍സിഷനുകളില്‍ 10 ശതമാനം വരെ കിഴിവ് ലഭിക്കും. ഡിസ്‌കൗണ്ട് 64 ജിബി വേരിയന്റില്‍ മാത്രം പരിമിതപ്പെടുന്നില്ല, 128 ജിബി സ്മാര്‍ട്ട്‌ഫോണിനും ഇത് ബാധകമാണ്. ഐഫോണ്‍ 12 128 ജിബി വേരിയന്റ് 68,999 രൂപയ്ക്ക് ലഭ്യമാണ്, ഈ ഫോണ്‍ യഥാര്‍ത്ഥത്തില്‍ 84,900 രൂപയ്ക്കാണ് ലഭ്യമാകുന്നത്.


കൂടാതെ, പഴയ ഫോണിന് പകരമായി 15,000 രൂപ വരെ ലഭിക്കും. സമാനമായ ഒരു ഓഫര്‍ ആമസോണിലും ലഭ്യമാണ്. എന്നാല്‍, ആമസോണിലെ ഫോണിന്റെ വിനിമയ മൂല്യം 14,200 രൂപയാണ്. ഇപ്പോള്‍ നിങ്ങള്‍ ഐഫോണ്‍ 12 അല്ലെങ്കില്‍ ഐഫോണ്‍ 13 വാങ്ങണോ എന്ന് ചിന്തിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരു ലക്ഷത്തിനടുത്ത് കളയേണ്ടതില്ലെങ്കില്‍ ഐഫോണ്‍ 12 ലേക്ക് പോകുന്നതായിരിക്കും നല്ലത്. ഐഫോണ്‍ 12 ഉം ഐഫോണ്‍ 13 ഉം തമ്മില്‍ പ്രകടമായ വ്യത്യാസമില്ല. ഐഫോണ്‍ 12 ന് മികച്ച ക്യാമറ സെന്‍സറുകള്‍ ഉണ്ട്, എന്നാല്‍ അതേ രൂപഘടനയില്‍ വ്യത്യാസമുണ്ട്. ഐഫോണ്‍ 13 ല്‍, ക്യാമറ സെന്‍സറുകള്‍ ഡയഗണലായി സ്ഥാപിച്ചിരിക്കുന്നുവെങ്കില്‍ 12-ല്‍ ഇത് ലംബമായാണ്.



ഐഫോണ്‍ 12, ഐഫോണ്‍ 13 എന്നിവയുടെ വിലയിലും വലിയ വ്യത്യാസമുണ്ട്. ഐഫോണ്‍ 13 128 ജിബിക്ക് 79,900 രൂപയില്‍ ആരംഭിക്കുന്നു, ഇത് പുതിയ അടിസ്ഥാന വേരിയന്റാണ്. 256 ജിബി വേരിയന്റിന് 89,900 രൂപയാണ് വില. 512 ജിബി മോഡലാണ് 109,900 രൂപ. പ്രോസസറിന്റെ കാര്യത്തില്‍, ഐഫോണ്‍ 13 എ 15 ബയോണിക് ചിപ്സെറ്റുമായി വരുന്നു, ഇത് ഏറ്റവും വേഗതയേറിയതാണ്. ഐഫോണ്‍ 12 ന് കരുത്ത് നല്‍കുന്നത് എ 14 ബയോണിക് ചിപ്സെറ്റാണ്, ഇത് ഇപ്പോഴും വിപണിയില്‍ ലഭ്യമായ ഏറ്റവും വേഗതയേറിയ പ്രോസസ്സറാണ്. ചില മുന്‍നിര സ്‌നാപ്ഡ്രാഗണ്‍ ക്വാല്‍കോം പ്രോസസറുകളുടെ പ്രകടനത്തെയും ഇത് മറികടക്കുന്നുവെന്നതാണ് വലിയ കാര്യം.


ബാറ്ററി ലൈഫിലേക്ക് വരുമ്പോള്‍, ഐഫോണ്‍ 13, ഐഫോണ്‍ 12 നെക്കാള്‍ വലിയ ബാറ്ററിയുമായി വരുന്നു, അതേസമയം ആപ്പിള്‍ കൃത്യമായ ബാറ്ററി ശേഷി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഐഫോണ്‍ 12 നെക്കാള്‍ 2.5 മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറഞ്ഞു.