25 April 2024 Thursday

മലപ്പുറത്ത് കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് ഒന്നരവയസുകാരന്‍ മരിച്ചു

ckmnews

മലപ്പുറത്ത് കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് ഒന്നരവയസുകാരന്‍ മരിച്ചു


മലപ്പുറം:പത്തപ്പിരിയത്ത് ഒന്നര വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു.ഇതര സംസ്ഥാന തൊഴിലാളികളായ ഫൊയ്ജു റഹ്‌മാന്‍-ജാഹിദ ബീഗം ദമ്പതിമാരുടെ മകന്‍ മസൂദലോം ആണ് മരിച്ചത്. പെരുവില്‍കുണ്ട കോഴിഫാമില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഇന്‍ക്വിസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.