28 March 2024 Thursday

ഗ്രൂപ്പിന്റെ പേര് ആചാരവെടി വാട്ട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ട് പേര്‍ ചങ്ങരംകുളത്ത് പിടിയില്‍

ckmnews

വാട്ട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ട് പേര്‍ ചങ്ങരംകുളത്ത് പിടിയില്‍


ചങ്ങരംകുളം:വാട്ട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോ കളും പ്രചരിപ്പിച്ച സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിന്‍ അടക്കം രണ്ട് പേര്‍ ചങ്ങരംകുളത്ത് പിടിയിലായി.ആചാരവെടിഎന്ന പേരില്‍ 257 പേരടങ്ങുന്ന വാട്ട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോ കളും പ്രചരിപ്പിച്ച സംഭവത്തിലാണ് ഗ്രൂപ്പ് അഡ്മിന്‍ കൂടിയായ എടപ്പാള്‍ കുറ്റിപ്പാല സ്വദേശി അശ്വന്ത്(21)ചങ്ങരംകുളം ആലംകോട് സ്വദേശി രാകേഷ്(40)എന്നിവരെ ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം സൈബര്‍വിങ്ങിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രവൃത്തിക്കുന്ന യുണിസെഫ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാന ത്തില്‍ സംസ്ഥാന പോലീസും സൈബര്‍വിങും നടത്തിയ അന്യേഷണത്തിലാണ് കുട്ടികളുടെ നഗ്നവീഡിയോ ഷെയര്‍ ചെയ്യുന്ന ഗ്രൂപ്പിനെ കുറിച്ച് വിവരം ലഭിച്ചത്.മലപ്പുറം ജില്ലയിലെ 15 ഓളം പേര്‍ ഗ്രൂപ്പില്‍ അംഗമായതായും അന്യേഷണസംഘം കണ്ടെത്തിയിരുന്നു.ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് ചങ്ങരംകുളം സ്റ്റേഷന്‍ അതിര്‍ത്തിയിലാണെന്ന് കണ്ടെത്തിയതോടെയാണ്ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചങ്ങരംകുളം പോലീസ് സംഭവത്തില്‍ കേസെടുത്തത്.സൈബര്‍ ടീമിന്റെ സഹായത്തോടെയാണ് അന്യേഷണസംഘം ഗ്രൂപ്പ് അഡ്മിന്‍ അടക്കമുള്ള രണ്ട് പേരെ വീടുകളില്‍ വെച്ച് അറസ്റ്റ് ചെയ്തത്.ബിടെക് ബിരുദധാരിയാണ് പിടിയിലായ അശ്വന്ത്.ഐടി ആക്റ്റ് പ്രകാരം കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കൈവശം വെക്കല്‍,പ്രചരിപ്പിക്കല്‍,തുടങ്ങിയ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. നിരോധിക്കപ്പെട്ട സൈറ്റുകളില്‍ കയറി കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ വീഡിയോകള്‍ എന്നിവ കാണുന്നതും ഷെയര്‍ ചെയ്യുന്നതും 5 വര്‍ഷം വരെ തടവും 10ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസില്‍ ഉള്‍പ്പെട്ട ജില്ലയിലെ മറ്റു  13 പേര്‍ക്കെതിരെയും വിവിധ സ്റ്റേഷനുകളില്‍ കേസെടുത്തിട്ടുണ്ടെന്നും ഇവര്‍ക്ക് വേണ്ടിയുള്ള അന്യേഷണം ആരംഭിച്ചതായും ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു.