28 March 2024 Thursday

കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്, ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ചയാള്‍ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു

ckmnews

കൊട്ടിയം : കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചയാൾ ദേഹത്ത് ഡീസലൊഴിച്ച് തീകൊളുത്തി മരിച്ചു. പള്ളിമൺ കാഞ്ഞിരത്തിങ്കൽ രഘുസദനത്തിൽ രഘുനാഥൻ പിള്ള(55)യാണ് മരിച്ചത്. ലൈസൻസില്ലാതെ ബൈക്കോടിച്ച് അപകടത്തിൽപ്പെട്ട് സഹയാത്രികൻ മരിച്ച കേസിൽ കോടതിയിൽ ഹാജരാകാൻ രഘുനാഥൻ പിള്ളയ്ക്ക് സമൻസ് ലഭിച്ചിരുന്നു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം