20 April 2024 Saturday

കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വികസനരേഖ സമർപ്പിച്ചു

ckmnews


എടപ്പാൾ : ജില്ലാ രൂപീകരണം ഉൾപ്പെടെ മലപ്പുറം ജില്ലയുടെ  സമഗ്ര വികസനം ആവശ്യപ്പെട്ടു  കേരള മുസ്‌ലിം ജമാഅത്ത്  ജില്ലയിലെ ജനപ്രതിനിധികൾക്ക്  സമർപ്പിക്കുന്ന  സമഗ്ര വികസന രേഖ തവനൂർ മണ്ഡലം എം എൽ എ യും മുൻമന്ത്രിയുമായ ഡോ: കെ ടി ജലീലിന് സമർപ്പിച്ചു.ജില്ലയുടെ സമൂലമായ വികസനം ലക്ഷ്യമാക്കി  പ്രത്യേക സമിതി പഠനം നടത്തി തയ്യാറാക്കിയതാണ് വികസന രേഖ. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ കെ സിദ്ധിഖ് മൗലവി അയിലക്കാട് , എസ് വൈ എസ് എടപ്പാൾ സോൺ ജനറൽ സെക്രട്ടറി പി പി നൗഫൽ സഅദി ,അബ്ദുസമദ് മുട്ടനൂർ, ഷക്കീർ നാളിശ്ശേരി, അൻവർ സാദത്ത് ചമ്രവട്ടം, സൈതലവി മാസ്റ്റർ, ഷാജിർ പെരിന്തല്ലൂർ, ഉമർ സഅദി എന്നിവരുടെ നേതൃത്വത്തിലാണ് വികസനരേഖ എം എൽ എ ക്ക് കൈമാറിയത്