29 March 2024 Friday

കേന്ദ്ര സംസ്ഥാന സർക്കാറുകൾ നികുതി കൊള്ള നടത്തുന്നു:പി.ടി. അജയ് മോഹൻ

ckmnews

കേന്ദ്ര സംസ്ഥാന സർക്കാറുകൾ നികുതി കൊള്ള നടത്തുന്നു:പി.ടി. അജയ് മോഹൻ


ചങ്ങരംകുളം:സംസ്ഥാനത്തെ ജനങ്ങൾ കോവിഡ് മഹാമാരിയാൽ പ്രതിസന്ധിയിൽ കഴിയുന്ന സാഹചര്യത്തിൽ ജനങ്ങളെ നികുതിയിലൂടെ കൊള്ളയടിക്കുന്ന സമീപനമാണ്  സ്വീകരിക്കുന്നതെന്ന്   യു ഡി എഫ് മലപ്പുറം ജില്ല ചെയർമാൻ പി ടി അജയ്‌മോഹൻ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം സബ് ട്രഷറിക്ക് മുന്നിൽ നാട്ടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അഷറഫ് കോക്കൂർ മുഖ്യ പ്രഭാഷണം നടത്തി,അഹമ്മദ് ബാഫാഖി തങ്ങൾ അധ്യക്ഷത വഹിച്ചു.സിദ്ധിഖ് പന്താവൂർ, എ. എം  രോഹിത് , കല്ലാട്ടേൽ ഷംസു ,ഷാനവാസ് വട്ടത്തൂർ,വി കെ എം .ഷാഫി ,കെ. എം . അനന്തകൃഷ്ണൻ ,സി.എം. യൂസഫ്  , ഇ.പി .രാജീവ് , പി. ടി. ഖാദർ , സി.കെ. പ്രഭാകരൻ ,ഉമ്മർ കുളങ്ങര , വി.വി. ഹമീദ് അഡ്വ . കെഎ ബക്കർ ,പി. രാജാറാം,കാരയിൽ അപ്പു , കുഞ്ഞു മുഹമ്മദ്‌ കടവനാട്,ടി.കെ .അബ്ദുൾ ഗഫൂർ , സി.കെ ബാപ്പനു ഹാജി , പി.കെ ഇബ്രാഹീം കുട്ടി മാസ്റ്റർ , ജലീൽ  കുന്നനയിൽ ,സൈനുദ്ധീൻ ചെറവല്ലൂർ , വിനു എരമംഗലം , മൊയ്തുട്ടി  ഹാജി  തുടങ്ങിയവർ  പ്രസംഗിച്ചു.