25 April 2024 Thursday

പ്രവാസി സംഗമവും SSLC,+2 വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം : പ്രവാസി ജീവിതം അവസാനിപ്പിച്ചവരെയും മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകരെയും പന്താവൂർ യുണിറ്റ് മുസ്ലിം ലീഗ് ,ഗ്ലോബൽ കെഎംസിസി കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവാസിസംഗമത്തിൽ ആദരം നൽകി.ചടങ്ങില്‍ പന്താവൂർ പ്രദേശത്തു നിന്നും എസ്എസ്എൽസി പ്ലസ്റ്റു വിജയികൾകളായവരെയും മൊമെന്റോ നൽകി അനുമോദിച്ചു.അജ്മാൻ കെ എം സി സി മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷൻ നാസർ കൊട്ടാരത്ത് പ്രവാസിസംഗമം ഉദ്ഘാടനം നിർവ്വഹിച്ചു.

പന്താവൂർ ഗ്ലോബൽ കെഎംസിസി ഉപദേശക സമിതി അംഗം ഹംസു ഏറത്ത് അദ്ധ്യക്ഷനായിരുന്നു.

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷൻ ഹഫ്സൽ റഹ്മാൻ മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ

മുസ്ലിംലീഗ് ആലങ്കോട്പഞ്ചായത്ത്ജനറൽ സെക്രട്ടറി പന്താവൂരിലെ മണ്മറഞ്ഞ നേതാക്കളെ അനുസ്മരിച്ചു സംസാരിച്ചു.സി.കെ അഷ്റഫ്,ഷബീർ മാങ്കുളം,കെവിഎം ബഷീർ .ഉണ്ണി ഹാജി, ഇബ്രാഹിം കെ വി ,പി മൊയ്തീൻ കുട്ടി ,മുജീബ് ചേലാക്കൽ അബ്ദു, ,റഹ്മാൻ കെ വി ,സ്വാദിഖ് എൻ വി ,മുഹ്സിൻ എൻ വി ,വാജിദ് ,സി പി നാസർ തുടങ്ങിയവർ സംസാരിച്ചു,അബ്ദുറഹ്മാൻ വാഫി പ്രാർത്ഥനക് നേതൃത്വം നൽകി