20 April 2024 Saturday

പരിസ്ഥിഥി യാത്രികൻ ശരത്ത് കേരളോടത്തിന് സിപിഐ എടപ്പാൾ ലോക്കൽ കമ്മിറ്റി യാത്രയയ്യപ്പ് നല്‍കി

ckmnews

പരിസ്ഥിഥി യാത്രികൻ ശരത്ത് കേരളോടത്തിന് സിപിഐ എടപ്പാൾ ലോക്കൽ കമ്മിറ്റി യാത്രയയ്യപ്പ് നല്‍കി


എടപ്പാൾ:സേവ് നാച്ച്വാർ ബിൽഡ് എ ഗ്രീൻ വേൾഡ് എന്ന പേരിൽ പ്രകൃതി സംരക്ഷണത്തിൻ്റെ സന്ദേശവും വഹിച്ച് കൊണ്ട് സെപ്തം: 25 കാസർകോഡ് മുതൽ കന്യാകുമാരി വരെ കാൽനട സന്ദേശ യാത്ര നടത്തുന്ന യുവ ആയ്യൂർവേദ തെറാപ്പിസ്റ്റ് ശരത് കേരളോടത്തിനെ 

സി പി ഐ എടപ്പാൾ ലോക്കൽ കമ്മിറ്റി യാത്രയയപ്പ് നൽകി.യാത്രയയ്യപ്പ് യോഗം എല്‍സി സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി അംഗം പിവി ബൈജൂ പോന്നാട അണിയിച്ചു.കെപി റാബിയ വൃക്ഷതൈസമ്മാനിച്ചു.നാവസ് ശുകപുരം,നാസർ എടപ്പാൾ, സുഹൈല അഫീഫ് ,കെഎം വിഷ്ണു, ആനന്ദ് ഇഎം എന്നിവർ സംസാരിച്ചു