29 March 2024 Friday

പ്ലസ് ടു തുല്യതാ പഠിതാക്കൾ വിജയോത്സവം നടത്തി

ckmnews

പ്ലസ് ടു തുല്യതാ പഠിതാക്കൾ വിജയോത്സവം നടത്തി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത്  സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ  പ്ലസ് ടു തുല്യതാപഠിത്താക്കളുടെ വിജയോത്സവം നടത്തി.ചിയ്യാനൂർ ജി എൽ പി സ്കൂളിൽ നടന്ന പരിപാടി ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ വി ഷഹീർ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർതസ്‌നി ബഷീർ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ  സീനത്ത് സികെ, ഹസീന സിപി, ബിന്ദു എന്‍പി എന്നിവരെയും,സവിശേഷ സഹായത്താൽ പരീക്ഷ എഴുതി വിജയിച്ച  കുറുമ്പക്കുട്ടി പി എം, ഷബീർ പി ഐ,സിജിൽ എം,എന്നിവരെയും പരീക്ഷ യിൽ മികവ് തെളിയിച്ച ദമ്പതികളായ  ഷീബ-പ്രകാശ്,ഹസീന-ബഷീർ എന്നിവരെയും ചടങ്ങിൽ  അനുമോദിച്ചു. തുല്യതാ ക്ലാസ്സ്‌ കോർഡിനേറ്റർ  പി എസ് സീനത്ത് റിപ്പോർട്ട്‌  അവതരിപ്പിച്ചു.അധ്യാപകരായ അബ്ദുൾ റഷീദ് എം , കെ കെ അഷ്‌റഫ്‌, വി പി പ്രശോഭ്, റഷീദ് കെ മൊയ്തു, ഇ ആർ  ലിജേഷ്, രാഗിണി ടീച്ചർ, മഞ്ജുഷ ടീച്ചർ, പ്രജിഷ ടീച്ചർ, പി കെ അബ്ദുള്ള കുട്ടി. വി പി അബ്ദുൽ ഖാദർ,മൂസ കുട്ടി, റഫീഖ് അൻവരി,എന്നിവർ സംസാരിച്ചു.എല്ലാ അധ്യാപകർക്കും പഠിതാക്കൾ സ്നേഹോപഹാരം നൽകി.തുടർന്ന് പഠിതാക്കൾ  കലാപരിപാടികൾ നടത്തി.ഇ വി ബഷീർ, ഹമീദ് ചിയ്യാനൂർ,അരവിന്ദൻ, അഷ്‌റഫ്‌ പവിട്ടപ്പുറം,ജിബീഷ്, മുനീർ,മനോജ്‌, ഷജീർ, ജയപ്രകാശ്, സീനത്ത്, സജ്‌ന, ബിന്ദു, ഇർഷിദ, അയിഷമോൾ  എന്നിവർ നേതൃത്വം നൽകി.