29 March 2024 Friday

പൊന്നാനി ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

ckmnews

പൊന്നാനി ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.


പൊന്നാനി:അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പൊന്നാനി തീരദേശ  പോലീസും , പൊന്നാനി റെഡ് ക്രോസും,തിണ്ടിസ് എന്ന സംഘടനയും ചേർന്ന് പൊന്നാനി ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.കടൽ തീരത്ത് അടിഞ്ഞുകൂടിയതും സന്ദർശകരുപേക്ഷിച്ചതുമായ പ്ലാസ്റ്റിക്കുകളും , ഇതര മാലിന്യങ്ങളും ബീച്ചിൽ നിന്നും നീക്കം ചെയ്തായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ ആഗോള മലിനീകരണ വെല്ലുവിളികളിൽ നിന്നും സമുദ്രങ്ങളെയും നദീ തീരങ്ങളെയും സംരക്ഷിക്കുക എന്ന ദൗത്യത്തോടെ 1986 ൽ അമേരിക്കയിലെ വാഷിങ്ങ്ടണിൽ രൂപം കൊണ്ട ഓഷ്യൻ കൺസർവൻസി എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സമുദ്രമലിനീകരണത്തിന്റെ ഭീകരത ലോകമെമ്പാടുമുള്ള ജനങ്ങളിലെത്തിക്കാനാണ് ഓരോ വർഷത്തിലേയും സപ്തംബർ മാസത്തിലെ 3-ാമത്തെ ശനിയാഴ്ച അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനമായി ആചരിച്ചു വരുന്നത്.പൊന്നാനി തീരദേശ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ  ടി മധുസൂദനൻ ,പിജെ ആൽബർട്ട് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.