28 October 2021 Thursday

അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

ckmnews

അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു


പൊന്നാനി :കെ.എം.സി.സി. ഗ്ലോബൽ പൊന്നാനിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.ജീവകാരുണ്യ പ്രവർത്തനത്തിന്ന്  കെ.എം.സി.സി. ഗ്ലോബൽ പൊന്നാനി ഏർപ്പെടുത്തിയ അവാർഡ് സി.കെ.മുഹമ്മദ് ഹാജിക്ക് സമ്മാനിച്ചു.സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.കെ.ബി.കെ. മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെയ്യിദ് അഹമ്മദ് ബാഫഖിതങ്ങൾ , കുഞ്ഞി മുഹമ്മദ് കടവനാട് , ഹുസൈൻ കോയതങ്ങൾ വി.വി. ഹമീദ് , ഫർഹാൻ ബിയ്യം , ഷബീർ ബിയ്യം , എൻ. ഫസലുറഹ്മാൻ , റഫീഖ് മൂസ , സി. മൊയ്തീൻ എന്നിവർ പ്രസംഗിച്ചു

ckmnews