28 March 2024 Thursday

കാരുണ്യം പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

ckmnews

കാരുണ്യം പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു


ചങ്ങരംകുളം:കിടപ്പിലായ രോഗികളെ വീടുകളിൽ പരിചരിക്കാൻ വളണ്ടിയർമാരെ തയ്യാറാക്കുന്നതിനായി ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ കീഴിൽ  വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു.ആധുനിക ചികിത്സകൾ എല്ലാം കഴിഞ്ഞ ശേഷം ഇനി സാന്ത്വനപരിചരണം മാത്രമാണ് അവശേഷിക്കുന്നത് എന്ന് നിർദ്ദേശിക്കപ്പെട്ട വീടുകളിൽനിന്ന് രോഗികളെ പരിചരിക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത്.പരിപാടി പൊന്നാനി എം എൽ എ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് പി.പി.എം.അഷറഫ് അദ്ധ്യക്ഷത വഹിച്ചു.റഷീദ് മാറഞ്ചേരി,പി.അലി,എം.എ.ലത്തീഫ് ,മിഥുന ശിബിൻ എന്നിവർ ക്ലാസെടുത്തു.പി.കെ.അബ്ദുള്ളക്കുട്ടി,ഉസ്മാൻ പന്താവൂർ ,ജബ്ബാർ പള്ളിക്കര, ജബ്ബാർ ആലംകോട്

എന്നിവർ പ്രസംഗിച്ചു

ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 പേരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്