29 March 2024 Friday

ഗവേഷകന് കൊവിഡ്; ഐസിഎംആർ ആസ്ഥാനം താൽകാലികമായി അടച്ചു

ckmnews




ദില്ലി: ഗവേഷകന് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ദില്ലിയിലെ ഐസിഎംആർ ആസ്ഥാനം താൽകാലികമായി അടച്ചു. രണ്ടാഴ്ച മുമ്പ് മുംബൈയിൽ നിന്ന് ദില്ലിയിലെത്തിയ ഗവേഷകനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തേക്കാണ് കെട്ടിടം അടച്ചത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷമായിരുക്കും ഇനി ഓഫീസ് തുറക്കുക. 


കൊവിഡ് 19 സംബന്ധിച്ച ജോലികൾ ചെയ്യുന്ന അത്യാവശ്യ ജീവനക്കാർക്ക് മാത്രമായിരിക്കും കെട്ടിടത്തിലേക്ക് പ്രവേശനം നൽകുക. നീതി ആയോഗ് മെമ്പർ ഡോ വിനോദ് പോൾ, ഐസിഎംആർ ഡയറക്ടർ ഡോക്ടർ ബൽറാം ഭാർഗവ, ഐസിഎംആർ എപിഡെമോളജി വിഭാഗം തലവൻ ഡോ ആർ ആർ ഗംഗാഖേദർ എന്നിവർ പങ്കെടുത്ത യോഗത്തിനെത്തിയ ഗവേഷകനാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം.