25 April 2024 Thursday

43 വര്‍ഷത്തെ പ്രവാസത്തിന് ശേഷം അണ്ണന്‍ സ്വദേശത്തേക്ക് നാട്ടുകാര്‍ യാത്രയയപ്പ് നല്‍കി

ckmnews

43 വര്‍ഷത്തെ പ്രവാസത്തിന് ശേഷം അണ്ണന്‍ സ്വദേശത്തേക്ക് 


നാട്ടുകാര്‍ യാത്രയയപ്പ് നല്‍കി


ചങ്ങരംകുളം:43 വര്‍ഷത്തെ പ്രവാസത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്ന അണ്ണന് നാട്ടുകാരുടെ യാത്രയയപ്പ് .തമിഴ്നാട് 

കോയമ്പത്തൂര്‍ പാപ്പന്‍പെട്ടി സ്വദേശിയായ തങ്കരാജാണ് കഴിഞ്ഞ 43 വര്‍ഷത്തെ കേരളത്തിലെ ജീവിതം മതിയാക്കി ശനിയാഴ്ച കാലത്ത് നാട്ടിലേക്ക് തിരിച്ചത്.38 മത്തെ വയസില്‍ വിറക് വെട്ടുകാരനായി ചങ്ങരംകുളത്ത് എത്തിയ തങ്കരാജ് നാട്ടുകാരുടെ അണ്ണനായി ചങ്ങരംകുളം മേഖലയില്‍ നിന്ന് തിരിച്ച് പോവുന്നത് 81 മത്തെ വയസ്സിലാണ്.കിഴിക്കര ഒതളൂര്‍ പള്ളിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ   ജോലിയെടുത്തു.പണി കുറഞ്ഞതോടെ ബാര്‍ബര്‍ തൊഴിലാളിയായി കഴിഞ്ഞ 25 വര്‍ഷമായി പള്ളിക്കരയില്‍ ബാര്‍ബര്‍ തൊഴിലായി ആയിരുന്ന രാജന് നാട്ടില്‍ ഭാര്യയും 6 മക്കളും ഉണ്ട്.മക്കളെല്ലാം ഉദ്ധ്യോഗാര്‍ത്ഥികളും വലിയ ജോലിക്കാരും ഒക്കെ ആയെങ്കിലും രാജന്റെ ജീവിതം തനിക്ക് അന്നവും സ്നേഹവും തന്ന ഈ നാട്ടുകാരോടൊപ്പം തന്നെ ചിലവഴിക്കുകയായിരുന്നു.വാര്‍ദ്ധക്യകരമായ അസുഖങ്ങള്‍ കൂടി വന്നതോടെയാണ് മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി നാട്ടിലേക്ക് മടങ്ങുന്നതെന്ന് തങ്കരാജ് പറഞ്ഞു.നാട്ടുകാരുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് തങ്കരാജന് യാത്രയയപ്പും നല്‍കി.