19 April 2024 Friday

എടപ്പാള്‍ മേൽ പാലത്തിനടിയിലെ ശൗചാലയ നിർമ്മാണം അനിശ്ചിതത്വത്തിൽ

ckmnews

എടപ്പാള്‍ മേൽ പാലത്തിനടിയിലെ ശൗചാലയ നിർമ്മാണം അനിശ്ചിതത്വത്തിൽ


എടപ്പാൾ: കിഫ്ബിയുടെ അനുമതി ഇല്ലാതെ ആയതോടെ

മേൽ പാലത്തിനടിയിലെ ശൗചാലയ നിർമ്മാണം അനിശ്ചിതത്വത്തിലായി.പ്ലാനുകൾക്ക് അംഗീകാരം കിട്ടാത്തതിനാൽ പാലം ഉദ്ഘാടനം കഴിഞ്ഞാലും പണികൾ ബാക്കി ആകുമെന്ന നിലയിലാണ് അവസ്ഥ. പ്ലാനുകൾ സമർപ്പിച്ചിട്ട് മാസങ്ങളായി

അംഗീകാരം ലഭിക്കാത്തതിനാൽ തന്നെ മേൽപ്പാലം പണി കഴിഞ്ഞാൽ നിർമാണക്കമ്പനി സ്ഥലം വിടുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. ടൗണിൽ ട്രാഫിക് സിഗ്നലുകൾ, ട്രാഫിക് സർക്കിൾ,ട്രയാങ്കിൾ, സീബ്രാ ലൈനുകൾ തുടങ്ങിയവയെല്ലാം സ്ഥാപിക്കണമെങ്കിൽ പ്ലാനുകൾ ലഭിക്കേണ്ടതുണ്ട്.