28 March 2024 Thursday

കടവല്ലൂർ വടക്കുമുറി കോക്കൂർ റോഡിൽ സ്ഥാപിച്ച വേസ്റ്റ് ബോക്സിൽ മാലിന്യം നിറഞ്ഞു:നീക്കം ചെയ്യാൻ ആളില്ല

ckmnews

കടവല്ലൂർ വടക്കുമുറി കോക്കൂർ റോഡിൽ സ്ഥാപിച്ച വേസ്റ്റ് ബോക്സിൽ മാലിന്യം നിറഞ്ഞു:നീക്കം ചെയ്യാൻ ആളില്ല


ചങ്ങരംകുളം:കടവല്ലൂർ വടക്കുമുറി

കോക്കൂർ റോഡിൽ സ്ഥാപിച്ച വേസ്റ്റ് ബോക്സിൽ മാലിന്യം നിറയുന്നു.നീക്കം ചെയ്യാൻ ആളില്ലാത്തതിനാൽ മാലിന്യം റോഡിലും പരന്നു തുടങ്ങി.മലപ്പുറം പാലക്കാട് തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കോക്കൂർ കടവല്ലൂർ 

വടക്കുമുറിയില്‍

പാടത്തിനു നടുവിലൂടെ കടന്നു  പോകുന്ന പാതയിലാണ് പെതുപ്രവർത്തകനായ വെള്ളത്തിങ്കൽ രാജന്റെ നേതൃത്വത്തില്‍ വേസ്റ്റ് ബോക്സ് സ്ഥാപിച്ചത്.പ്രദേശത്ത് റോഡരികിലും കൃഷിയിടങ്ങളിലും പ്ലാസ്റ്റിക്  കുപ്പികൾ   ധാരാളമായി വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിനും പരിസരമലിനീകരണം  ഒഴിവാക്കുന്നതിനുമായാണ് വേസ്റ്റ് ബോക്സ് സ്ഥാപിച്ചത്.ആദ്യഘട്ടത്തിൽ സുഖമായി പ്രവർത്തി വിജയം കണ്ടു. കുപ്പികൾ മാത്രമായിരുന്നു ഇതിൽ നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ പിന്നീടങ്ങോട്ട്  ഭക്ഷണ അവശിഷ്ടങ്ങളും പഴയ വസ്ത്രങ്ങൾ അടക്കം പലവിധ മാലിന്യങ്ങളും തള്ളാൻ തുടങ്ങിയതോടെയാണ് മാലിന്യം കുമിഞ്ഞ് കൂടി റോഡിലേക്ക് കൂടി വ്യാപിച്ച് തുടങ്ങിയത്.

 വെസ്റ്റ് ബോക്സ് സ്ഥാപിച്ചവർ മാലിന്യം നീക്കം ചെയ്യുന്ന നടപടികളുമായി  രംഗത്തെത്തിയാൽ മാത്രമേ പരിഹാരമാകു എന്നാണ്  നാട്ടുകാർ പറയുന്നത്.ഭക്ഷണ അവശിഷ്ടങ്ങൾ തെരുവുനായ്ക്കൾ  റോഡിൽ വലിച്ചിടുന്നത് മൂലം ഇത് വഴിയുള്ള യാത്രക്കാർക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും നാട്ടുകാർ പറഞ്ഞു. മഴക്കാലം ആയതോടെ ചീഞ്ഞളിഞ്ഞ മാലിന്യം ദുർഗന്ധം വമിക്കാൻ തുടങ്ങിയതായും നാട്ടുകാർ ആരോപിച്ചു.