19 April 2024 Friday

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു

ckmnews

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു


ചങ്ങരംകുളം:പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തിൽ കുറ്റിപ്പുറം തൃശൂർ റോഡരികിൽ ചിയ്യാന്നൂർ പാടത്ത് താമസിക്കുന്ന നാടോടി കുടുംബങ്ങൾക്ക് പുതുവസ്ത്രങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി സേവന പ്രവർത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.സെപ്റ്റംബർ 17 മുതൽ ഒക്ടോബർ ഏഴ് വരെ പൊന്നാനി മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലും  മുനിസിപ്പാലിറ്റി ഏരിയ കമ്മറ്റികളിലുമായി നീണ്ടുനിൽക്കുന്ന സേവന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പ്രകാശ് ബാബു  ചടങ്ങ് ഉദ്ഘാടനം ചെയ്തു.പൊന്നാനി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.പാലക്കാട് മേഖലാ പ്രസിഡണ്ട് വി ഉണ്ണികൃഷ്ണൻ 

രാജീവ് കല്ലംമുക്ക് 

വി വി രാജേന്ദ്രൻ ,ടി ഗോപാലകൃഷ്ണൻ ചക്കുത്ത് രവീന്ദ്രൻ,ഗണേശൻകെപി മണികണ്ഠൻ,നാരായണൻ നമ്പൂതിരി,സുഭാഷ് കോട്ടത്തറ,സുധാകരൻ നന്നംമുക്ക്,കൃഷ്ണൻ പാവിട്ടപ്പുറം എന്നിവർ നേതൃത്വം നൽകി