18 April 2024 Thursday

പ്രവാസികള്‍ മടങ്ങിത്തുടങ്ങി ; ദുബായ് ടിക്കറ്റിന് 20,000 രൂപ

ckmnews

ദുബായ് : നാട്ടില്‍ നിന്നു മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ടിക്കറ്റ് നിരക്ക് കുതിച്ചു . കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റിന് ശരാശരി 1,000 ദിര്‍ഹമാണ് (ഏകദേശം 20,000 രൂപ) നിരക്ക്.ഈ മാസം തുടക്കത്തില്‍ കുറഞ്ഞിരുന്നെങ്കിലും പെട്ടെന്നു കൂടിയെന്ന് ട്രാവല്‍ ഏജന്‍സി മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു .അടുത്തമാസം ആദ്യവാരം മുതല്‍ നിരക്കു കുറഞ്ഞു തുടങ്ങുമെങ്കിലും അവസാനനിമിഷം വരെ കാത്തിരുന്നാല്‍ കൂടിയേക്കാം. പ്രവാസികള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങിയതിനു പുറമേ അടുത്തമാസം ഒന്നിനു എക്സ്പോ തുടങ്ങുന്നതും തിരക്ക് കൂടാന്‍ ഹേതുവായി. ഇപ്പോള്‍ നാട്ടിലേക്ക് ശരാശരി 300-400 ദിര്‍ഹമാണ് നിരക്ക്. ഇരുഭാഗത്തേക്കും യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്