29 March 2024 Friday

പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കി സുപ്രീം കോടതി

ckmnews

പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കി സുപ്രീം കോടതി. പരീക്ഷ സംബന്ധിച്ച്‌ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി.

നെറ്റ്‌വര്‍ക്കിന്റെ ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നതിനാലും കടല്‍ പ്രദേശത്ത് താമസിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്തു കൊണ്ട് പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്തരുതെന്നാവശ്യപ്പെട്ടായിരുന്നു സുപ്രിംകോടതിയില്‍ ഹര്‍ജികള്‍ എത്തിയത്. എന്നാല്‍ ഓണ്‍ലൈന്‍ ആയി പരീക്ഷ നടത്താന്‍ സാധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.