25 April 2024 Thursday

ശനിയാഴ്ചകളിലും ഡ്രൈവിങ് ടെസ്റ്റ്; തിരക്കു മുന്‍നിര്‍ത്തി തീരുമാനം.

ckmnews

തിരുവനന്തപുരം: ( 17.09.2021) രണ്ടായിരത്തോളം ലേണേഴ്‌സ് ലൈസന്‍സിന്റെ കാലാവധി തീരുകയും ആയിരക്കണക്കിനാളുകള്‍ ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ശനിയാഴ്ചകൂടി ടെസ്റ്റ് നടത്താന്‍ മോടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു.

നിലവില്‍ അഞ്ചുദിവസമാണ് ടെസ്റ്റ്. ശനിയാഴ്ചകൂടി നടത്തുമ്ബോള്‍ ആഴ്ചയില്‍ ആറുദിവസവും ടെസ്റ്റുണ്ടായിരിക്കും. കോവിഡ് നിയമങ്ങള്‍ പാലിക്കേണ്ടതിനാല്‍ പരിമിതമായ ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ടെസ്റ്റ് നടത്തിയിരുന്നത്. അവധിദിനം വന്നാലും ശനിയാഴ്ച ടെസ്റ്റ് നടത്തണമെന്നാണു നിര്‍ദേശം.

കോവിഡ് കാരണം മാസങ്ങളോളം ഡ്രൈവിങ് ടെസ്റ്റ് നടന്നിരുന്നില്ല. ഫെബ്രുവരി 2020 മുതലുള്ള ലേണേഴ്‌സുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 2021 സെപ്റ്റംബര്‍ 30 വരെ കാലാവധി നീട്ടിനല്‍കുകയായിരുന്നു. ഇനി കാലാവധി നീട്ടിനല്‍കില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.