18 April 2024 Thursday

ഗ്യാലപ്പ് വളകിലുക്കം ഓൺലൈൻ മെഹന്ദി ഫെസ്റ്റ് വിജയികൾക്ക് സമ്മാനം നൽകി.

ckmnews

ചങ്ങരംകുളം ; പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ ഓൺലൈൻ മെഹന്ദി ഫെസ്റ്റ് മത്സരം നടത്തി. ഗ്യാലപ്പ് വളകിലുക്കം എന്ന പേരിൽ സ്ത്രീകൾക്ക്‌ മാത്രം പങ്കെടുക്കാവുന്ന മത്സര ഇനങ്ങളിൽ ഒന്നായിരുന്നു മെഹന്ദി ഫെസ്റ്റ്.  മെഹന്ദി ഫെസ്റ്റ് ഒന്നാം സമ്മാനം അനീനയും,രണ്ടാം സമ്മാനം ഫിദ യും അർഹരായി. വിജയികൾക്കുള്ള സമ്മാനം പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ ആദ്യകാല സെക്രട്ടറി അബ്ദുള്ള PH നിർവ്വഹിച്ചു. ചടങ്ങിൽ പ്രശസ്ത സിനിമാ താരവും പാവിട്ടപ്പുറം ഗ്യാലപ് ക്ലബ്ബ്‌ ബ്രാൻഡ് അമ്പാസഡർ കൂടിയായ നിയാസ് ബക്കർ, ലെഫ്റ്റ് : ഡോ സലീം കോക്കൂർ മറ്റു ക്ലബ്ബ്‌ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.