20 April 2024 Saturday

വിദ്യാഭ്യാസ വാർത്തകൾ വിരൽത്തുമ്പിൽ ലഭിക്കാൻ 'സ്കൂൾ വാർത്ത'

ckmnews



തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെയും ഉന്നത വിദ്യാഭ്യാസ രംഗത്തെയും വാർത്തകൾക്കും അറിയിപ്പുകൾക്കുമായുള്ള വാർത്താ ശൃംഖലയാണ് 'സ്കൂൾ വാർത്ത'. സംസ്ഥാന തലത്തിലുള്ള വിദ്യാഭ്യാസ വാർത്തകൾക്ക് പുറമെ തൊഴിൽ രംഗം ഉൾപ്പടെയുള്ള  16 വിഭാഗങ്ങൾ അടങ്ങിയതാണ് സ്കൂൾ വാർത്ത ന്യൂസ്‌ നെറ്റ് വർക്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമായ രീതിയിലാണ് സ്കൂൾ വാർത്തയുടെ ക്രമീകരണം. സ്കൂൾ അറിയിപ്പുകൾ മുതൽ സ്കോളർഷിപ്പ് വാർത്തകൾ വരെ  വിരൽത്തുമ്പിൽ ലഭ്യമാകും. വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ അപേക്ഷാഫോമുകൾ മുതൽ കുട്ടികളുടെ കഴിവുകൾ ഉയർത്തിക്കാട്ടുന്ന കിഡ്സ്‌ കോർണർ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. www.schoolvartha.com എന്ന വെബ്സൈറ്റ് വഴിയും  സ്കൂൾ വാർത്ത മൊബൈൽ അപ്ലിക്കേഷൻ വഴിയും വിദ്യാഭ്യാസ വാർത്തകൾ ലഭിക്കും. google playstore ൽ  School Vartha എന്ന് സേർച്ച്‌ ചെയ്താൽ ആപ്പ്  ഡൗൺലോഡ് ചെയ്യാം. 

https://play.google.com/store/apps/details?id=com.schoolvartha.schoolvartha