23 April 2024 Tuesday

ഉസ്താദ് പുറങ്ങ് അബ്ദുള്ള മുസ്‌ലിയാർ അനുസ്മരണവും ദുആ സംഗമവും നടത്തി

ckmnews

ഉസ്താദ്   പുറങ്ങ് അബ്ദുള്ള മുസ്‌ലിയാർ അനുസ്മരണവും  ദുആ സംഗമവും നടത്തി


പൊന്നാനി:അരനൂറ്റാണ്ടിന്റെ ആത്മീയ ചയ്തന്യം നാട്ടിലും വിദേശത്തും പകർന്നു നൽകി കാലയവനികക്കുള്ളിൽ മറഞ്ഞു പോയ പ്രിയപ്പെട്ട ഉസ്താദിന്റെ ഓർമ്മകൾ പങ്ക് വെച്ച് പുറങ്ങ് ദേശം പുറങ്ങ് മേഖല ഇസ്ലാമിക്‌ സെന്ററിന്റ ആഭിമുഖ്യത്തിൽ പുറങ്ങ് ദാറുൽ ഖുർആൻ ഇസ്ലാമിക്‌ ആക്കാദാമിയിൽ ചേർന്ന അനുസ്മരണ, പ്രാർത്ഥനാ സദസ്സ്   അഷ്‌റഫ്‌ കോക്കൂർ ഉത്ഘാടനം ചെയ്തു                  പ്രസ്തുത സംഗമത്തിൽ  പുറങ്ങ് മഹല്ല് ഖത്തീബ് ഉമർ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.എടപ്പാൾ ദാറുൽ ഹിദായ ജനറൽ സെക്രട്ടറി പിവി മുഹമ്മദ്‌ മൗലവി മുഖ്യ പ്രഭാഷണം നടത്തി, എം അഹമ്മദ്‌ മൗലവി, റാഫി പെരുമുക്ക്,വികെ മുഹമ്മദ് മൗലവി,എൻ അബൂബക്കർ,ആർ സി സലാഹു,വിപി ഹസ്സൻ  ടി കെ റഷീദ്, കെഎ ബക്കർ,നിഷാദ് അബൂബക്കർ, എന്നിവർ,അനുസ്മരണ പ്രഭാഷണം നടത്തി.പുറങ്ങ് ഇസ്ലാമിക്‌ സെന്റർ ട്രഷറർ  പിപി ഉമ്മർ സാഹിബിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സംഗമത്തിന്  മേഖല ഇസ്ലാമിക്‌ സെന്റർ പ്രസിഡണ്ട്‌ എവി മൂസക്കുട്ടി ഹാജി,ഒറ്റകത്ത് മുഹമ്മദ് കുട്ടി,കെഎം അബ്ദുള്ള ഇർശാദുൽ ഇസ്ലാം മദ്രസ്സ സദർ മുഅല്ലിം  പുറങ്ങ് ഹംസ മുസ്‌ലിയാർ,മുഹമ്മദ് ശരീഫ് അശ്‌റഫി,അഷ്‌റഫ്‌ മാസ്റ്റർ,ആസാദ് മൗലവി  എ എം നഗർ,കെ നൗഷാദ്, കെവി അഷ്‌റഫ്‌,, കെ അബൂബക്കർ പുളിക്കക്കടവ്,,  എവി ഹക്കീം,പി മുജീബ് ഷമീം സി പുറങ്ങ്,ഷഹീർ  വെളിയത്തേൽ എന്നിവർ  നേതൃത്വം നൽകി