23 April 2024 Tuesday

കോക്കൂരിനെ കണ്ണീരിലാഴ്ത്തി ഇന്ന് രണ്ടാമത്തെ മരണം കോവിഡ് ബാധിച്ച ഒരു കോക്കൂര്‍ സ്വദേശി കൂടി അബൂദാബിയില്‍ മരിച്ചു.

ckmnews


ചങ്ങരംകുളം:കോക്കൂര്‍ പ്രദേശത്തെ ദുഖത്തിലാഴ്ത്തി കോവിഡ് ബാധിച്ച ഒരു കോക്കൂര്‍ സ്വദേശി കൂടി അബൂദാബിയില്‍ മരിച്ചു.കോക്കൂര്‍ കിഴക്കുമുറി സ്വദേശി ചുള്ളിപ്പറമ്പില്‍  അബൂബക്കര്‍(52)ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്. ഞായറാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെയാണ് കോക്കൂരിലെ രണ്ടാമത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഖലീഫ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അബൂബക്കറിന്റെയും മരണം.കോക്കൂര്‍ സിഎച്ച് നഗര്‍ സ്വദേശിയായ അറക്കല്‍ മൊയ്തീന്‍കുട്ടി (55) ഇതേ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കെയാണ് ഞായറാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്.പ്രദേശവാസികളില്‍ ഞെട്ടല്‍ മാറും മുമ്പാണ് പ്രദേശത്ത് മറ്റൊരാള്‍ കൂടി മരണപ്പെട്ട വാര്‍ത്ത എത്തുന്നത്.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബൂദാബിയില്‍ ഖബറടക്കം നടത്തും.ഭാര്യ നഫീസ

മക്കള്‍ റമീന,റുബീന മരുമക്കള്‍ സഹദ്,ഷെരീഫ്