20 April 2024 Saturday

തെരുവ് നായകളില്‍ ഉടന്‍ വന്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം:ശ്രീജേഷ് പന്താവൂര്‍

ckmnews

തെരുവ് നായകളില്‍ ഉടന്‍ വന്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം:ശ്രീജേഷ് പന്താവൂര്‍


ചങ്ങരംകുളം:തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങളായി നിര്‍ത്തി വച്ച വന്ധീകരണ പ്രവര്‍ത്തികള്‍ ഉടന്‍ നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാവണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും തെരുവ് നായ സംരക്ഷകനുമായ  ശ്രീജേഷ് പന്താവൂര്‍ ആവശ്യപ്പെട്ടു.നിലവില്‍ 500 ലതികം തെരുവ് നായ കുഞ്ഞുകങ്ങളെ ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് ദത്തെടുത്ത് സംരക്ഷിക്കുകയും അഡോപ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.തങ്ങളെ പോലുള്ളവര്‍ക്ക് പോലും നിയന്ത്രിക്കാന്‍ പറ്റാത്ത രീതിയിലുള്ള തെരുവ് നായകളുടെ വര്‍ദ്ധനവ് വലിയ രീതിയില്‍ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും ശ്രീജേഷ് മുന്നറിയിപ്പ് നല്‍കി