29 March 2024 Friday

മദ്യപിച്ചു റോഡിൽ വട്ടമിട്ട് പറന്നു, പോസ്റ്റ് തകർത്ത അഭ്യാസി അറസ്റ്റിൽ:

ckmnews

മദ്യപിച്ചു റോഡിൽ വട്ടമിട്ട് പറന്നു, പോസ്റ്റ് തകർത്ത അഭ്യാസി അറസ്റ്റിൽ:


ചാവക്കാട് : ലോക്ഡൗൺ ഇളവുകളിൽ പെടുത്തി മദ്യശാലകള്‍ തുറന്നതോടെ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇത്തരക്കാരുണ്ടാക്കുന്ന അപകടങ്ങള്‍ക്കും കുറവല്ല. മദ്യപിച്ച് നടുറോഡിൽ അഭ്യാസം കാണിക്കുന്ന യുവാവിന്റെ കാർ അപകടത്തിൽപെട്ട വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.


ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എടക്കഴിയൂർ പോസ്റ്റിനു സമീപമാണ് സംഭവം നടന്നത്. അപകടകരമായി രീതിയിൽ വാഹനമോടിച്ച് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുന്നതാണ് വിഡിയോ. ജനങ്ങളുടെ ജീവന് ഭീഷിണി വരുത്തി പരിഭ്രാന്തി സൃഷ്ടിക്കുകയും റോഡ് സൈഡിൽ നിന്നിരുന്ന കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു അപകടം ഉണ്ടാക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.പകടത്തെ തുടർന്ന് വാഹനമോടിച്ച ഷഫീക് എന്നയാളെ അറസ്റ്റ് ചെയ്തെന്നും ഇയാള്‍ മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു