23 April 2024 Tuesday

സ്വകാര്യ വെക്തിയുടെ പറമ്പില്‍ നിന്ന് അനുവാദമില്ലാതെ മരം മുറിച്ചു:തടയാനെത്തിയ കുടുംബത്തെ അക്രമിച്ചതായി പരാതി

ckmnews

സ്വകാര്യ വെക്തിയുടെ പറമ്പില്‍ നിന്ന് അനുവാദമില്ലാതെ മരം മുറിച്ചു:തടയാനെത്തിയ കുടുംബത്തെ അക്രമിച്ചതായി പരാതി


ചങ്ങരംകുളം:സ്വകാര്യ വെക്തിയുടെ പറമ്പില്‍ നിന്ന് അനുവാദമില്ലാതെ മരം മുറിച്ചത് തടയാനെത്തിയ ഭൂവുടമയെയും കുടുംബത്തെയും അക്രമിച്ചതായി പരാതി.നന്നംമുക്ക് മുതുകാട് കടവിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.കടവിന് സമീപം താമസിക്കുന്ന സുരേന്ദ്രന്റെ പറമ്പിലെ മരങ്ങളാണ് സമീപത്തെ പറമ്പിന്റെ ഉടമ മുറിച്ചിട്ടത്.തടയാന്‍ ചെന്ന സുരേന്ദ്രനെയും കുടുംബത്തെയും അക്രമിച്ചതായും പരാതിയുണ്ട്.സംഭവത്തില്‍ സുരേന്ദ്രന്റെ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി