25 April 2024 Thursday

ബസ്റ്റോറൻ്റ് ആശയവുമായി കെ.എസ്.ആർ.ടി.സിയുടെ പുതിയ കാൽവെയ്പ്പ്

ckmnews

ബസ്റ്റോറൻ്റ് ആശയവുമായി കെ.എസ്.ആർ.ടി.സിയുടെ പുതിയ കാൽവെയ്പ്പ്


എടപ്പാള്‍:സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന കെ.എസ്.ആർ. ടി. സി ക്ക് ചെറിയ തോതിൽ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനായാണ് ബസ്റ്റോറൻ്റ് എന്ന ആശയം അവതരിപ്പിക്കുന്നത്.ബസിനെ മോഡിഫിക്കേഷൻ നടത്തി സഞ്ചരിക്കുന്ന റെസ്റ്റോറൻ്റാക്കി മാറ്റുകയാണ് ചെയ്യുന്നത്.ഇത്തരത്തിൽ തന്നെ മിൽമ്മയുടെ സ്റ്റോറായി മൂന്ന് ബസുകൾ എടപ്പാൾ കെ.എസ്.ആർ.ടി.സി വർക്ക്ഷോപ്പിൽ നിന്നും നിർമ്മിച്ചു നൽകിയിട്ടുണ്ട്.എടപ്പാൾ ഡിപ്പോയിൽ നിർമ്മിച്ച ഒരു ബസ്റ്റോറൻ്റ് തൃശൂരിലേക്ക് കൊണ്ടുപോയത് ഏതാനും ദിവസം മുൻമ്പാണ്.നിലവിൽ ബത്തേരി SCST ഡിപ്പാർട്ട്മെൻറിനായി നിർമ്മിക്കുന്ന ബസ്റ്റോറൻ്റിൻ്റെ നിർമ്മാണമാണ് ഇപ്പോൾ നടത്തുന്നത്. ബസ്റ്റോറൻ്റിനുള്ള ബോഡി നിർമ്മാണമാണ് ഇവിടെ നടത്തുന്നത്.ഇൻ്റീരിയൽ ഡിസൈനുകൾ ബസുകൾ ഓഡർ ചെയ്യുന്ന കമ്പിനിയാണ് നടത്തുക.ഒരു ബസ് ബസ്റ്റോറൻ്റാക്കി മാറ്റാൻ കെ.എസ്.ആർ. ടി സിക്ക് മറ്റീരിയൽ ഇനത്തിൽ മാത്രം1 ലക്ഷത്തോളം രൂപയാണ് ചിലവ് വരുന്നത്.