19 April 2024 Friday

തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തണം:KHRSCA

ckmnews

തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തണം:KHRSCA  

                 പൊന്നാനി:ഹോട്ടൽ ,റസ്റ്റോറന്റ് , കാറ്ററിങ്ങ്, കൂൾബാർ മേഖലയിലെ  തൊഴിലാളികൾക്ക് മതിയായ തൊഴിൽ സംരക്ഷണം നൽകണമെന്നും,മാനേജ്മെന്റ് നിസ്സാരമായ കാരണം പറഞ്ഞ് തൊഴിലാളികളെ ശമ്പളം പോലും നൽകാതെ പിരിച്ച് വിടുന്ന നടപടിക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എറണാകുളം സൗത്തിൽ ഹോട്ടൽ ഹിൽ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന KHRSCA സംസ്ഥാന കൺവെൻഷൻ പ്രതികരിച്ചു.കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് പി.കെ.എം.ബഷീർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വർക്കിങ് പ്രസിഡൻറ്

സക്കീർ പൊന്നാനി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന  ജനറൽ സെക്രട്ടറി എം എ ഫാറൂഖ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി മനോജ്‌ വെളിയം നന്ദിയും പറഞ്ഞു. പരിപാടിയിൽ സിഎ കാദർ വെളിയങ്കോടും,ശറഫുദ്ധീൻ പാലക്കാട്‌ ,ബിജു ഇടുക്കി, ആസിഫ് കെ വി എന്നിവർ സംസാരിച്ചു.