28 March 2024 Thursday

ചങ്ങരംകുളം ചിയ്യാനൂരില്‍ കഞ്ചാവ് കൈവശം വച്ചതിന് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ckmnews

ചങ്ങരംകുളം ചിയ്യാനൂരില്‍ കഞ്ചാവ് കൈവശം വച്ചതിന് രണ്ട് യുവാക്കള്‍ അറസ്റ്റില്‍


ചങ്ങരംകുളം:കഞ്ചാവ് കൈവശം വച്ചതിന് രണ്ട് യുവാക്കള്‍ അറസ്റ്റില്‍.കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെയാണ് ബൈക്കിലെത്തിയ യുവാക്കള്‍ പിടിയിലായത്.ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശികളായ ഇവരില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തതോടെ ഇവരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.ചങ്ങരംകുളം മേഖലയില്‍ വ്യാപകയായി കഞ്ചാവ് അടക്കമുള്ള വീര്യം കൂടിയ ലഹരി വസ്തുക്കളുടെ വില്‍പനയും ഉപയോഗവും കൂടി വരുന്നതായി പരാതികളുണ്ട്.