16 April 2024 Tuesday

കടവല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കെട്ടിടേൽഘാടനം നടത്തി .

ckmnews

കടവല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ

കെട്ടിടേൽഘാടനം നടത്തി .


പെരുമ്പിലാവ്:പൊതു വിദ്യാഭ്യാസ സംരക്ഷണ ൈയജ്ഞം മികവിൻ്റെ കേന്ദ്രം - നൂറുദിനം നൂറ് പദ്ധതിയുടെ ഭാഗമായി, അഞ്ചുകോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കടവല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെയും അക്കാദമിക് ബ്ലോക്കിൻ്റെയും  ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളും ഒരേപോലെ മികവിൻ്റെ  കേന്ദ്രങ്ങളായി മാറണമെന്നും എല്ലാ തലത്തിലുമുള്ള വിദ്യാർഥികൾക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്നും അദ്ദേഹം പരാമർശിച്ചു. വിദ്യാഭ്യാസ മന്ത്രി  വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയായിരുന്നു.


 തുടർന്ന്  കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  പി ഐ  രാജേന്ദ്രൻ്റെ അധ്യക്ഷതയിൽ കടവല്ലൂർ സ്കൂളിൽ നടന്ന ചടങ്ങിൽ  

 എ സി മൊയ്തീൻ 

എം എൽ എ നാട മുറിച്ച്, ദീപം തെളിയിച്ച്  ശിലാഫലകം അനാച്ഛാദനം ചെയ്തു.

വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ 

  കേരളകലാമണ്ഡലം നിർവാഹകസമിതി അംഗം 

 ടി കെ വാസു മുഖ്യപ്രഭാഷണം നടത്തി.


 ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി വില്യംസ്,

തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. പത്മം വേണുഗോപാൽ, കടവല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയകുമാർ പൂളക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  സി കെ വിശ്വംഭരൻ , സാമൂഹിക രാഷ്ട്രീയ സാംസ്കാരിക  നേതാക്കളായ   എം ബാലാജി,  രവി പാലത്തും  കുഴിയിൽ , 

 പിടിഎ വൈസ് പ്രസിഡൻ്റ്   അജിത് കുമാർ കെ സി, 

മുൻ പ്രധാന അധ്യാപകരായ സതീശൻ പി ,  അനിൽകുമാർ കെ വി, എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 


ജി എച്ച് എസ് എസ് കടവല്ലൂരില്‍ 5 കോടി രൂപ ചെലവില്‍ 3 നിലകളിലായി 8 ക്ലാസ് മുറികള്‍, ഒരു ലാബ്, 2 ഓഫീസ് മുറികള്‍, 2 സ്റ്റാഫ് മുറികള്‍, 5 ബോയ്‌സ് ടോയ്‌ലറ്റ് , 5 ഗേള്‍സ് ടോയ്‌ലറ്റ്, 6 ബോയ്‌സ് യൂറിനല്‍ എന്നിവയും ഉണ്ട്. ഇതിനു പുറമേ സി.എസ്.ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന ഒരു കോടി രൂപയുടെ കെട്ടിട നിര്‍മാണവും കടവല്ലൂര്‍ സ്‌കൂളില്‍ പൂര്‍ത്തിയാകുന്നുണ്ട്.

 സ്കൂൾ പ്രിൻസിപ്പാൾ സി കെ റംലാ ബീബി സ്വാഗതവും പ്രധാന അധ്യാപിക ശ്രീമതി. ഷൈനി പി എസ് ചടങ്ങിന് നന്ദിപറഞ്ഞു. ദേശീയ ഗാനത്തോടെ ചടങ്ങുകൾ അവസാനിച്ചു.