28 March 2024 Thursday

ദേശിയത ബി ജെ പി വിൽപ്പന ചരകാക്കി:സിദ്ധീഖ്‌ പന്താവൂർ

ckmnews

ദേശിയത ബി ജെ പി വിൽപ്പന ചരകാക്കി:സിദ്ധീഖ്‌ പന്താവൂർ


ചങ്ങരംകുളം:രാജ്യത്തിന്റെ ദേശീയതയെ ബി ജെ പി കമ്പോളത്തിലെ വിൽപ്പന വസ്തുവായാണ് കാണുന്നതെന്നും അതിന്റെ ഭാഗമായാണ് യഥാർത്ഥ 

ദേശീയ നേതാക്കളെയും,സ്വാതന്ത്ര്യ സമര ചരിത്രത്തെയും  തമസ്കരിച്ച് മുന്നോട്ടു പോകുന്നതെന്നും ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ.സിദ്ധീഖ്‌ പന്താവൂർ പറഞ്ഞു.ദേശീയ നേതാക്കളെയും,സ്വാതന്ത്ര്യ സമര ചരിത്രത്തെയും തമസ്കരിക്കാനുള്ള ഭരണകൂട നീക്കങ്ങൾക്കെതിരായി കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന സദസ്സ് മലപ്പുറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കെപിഎസ്ടിഎ എടപ്പാൾ ഉപജില്ലാ പ്രസിഡൻ്റ് അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗം സി.വി.സന്ധ്യ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.റവന്യൂ ജില്ലാ പ്രസിഡൻ്റ് സി.പി.മോഹനൻ മാസ്റ്റർ, കെ എസ് യുജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഹക്കീം പെരുമുക്ക്,ആലങ്കോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പി.ടി.ഖാദർ,കെ.വി.പ്രഷീദ്, മനോജ്.സി.എസ്., ബിജു.പി.സൈമൺ,പി.ജി.സജീവ്, കെ.പ്രമോദ്, രഞ്ജിത്ത് അടാട്ട് എന്നിവർ പ്രസംഗിച്ചു.