25 April 2024 Thursday

ആരോഗ്യ- കായിക മേഖലയിൽ വട്ടം കുളത്ത് ബൃഹത് പദ്ധതികൾക്ക് തുടക്കമായി

ckmnews

ആരോഗ്യ- കായിക മേഖലയിൽ വട്ടം കുളത്ത് ബൃഹത് പദ്ധതികൾക്ക് തുടക്കമായി


എടപ്പാൾ: ആരോഗ്യ- കായിക മേഖലയിൽ വട്ടം കുളത്ത് ബൃഹത് പദ്ധതികൾക്ക് ഇന്ന് (ബുധൻ) തുടക്കം കുറിക്കുന്നു. കുടുംബ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1.15 ( ഒരു കോടിപതിനഞ്ചു ലക്ഷം) രൂപയാണ് വിനിയോഗിക്കുക.കെട്ടിട നിർമ്മാണത്തിൻ്റെ ശിലാസ്ഥാപനം ബുധനാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് നിർവഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ മുഖ്യാതിഥിയാകും.കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നിലവിലെ കെട്ടിടത്തിൽ സൗകര്യം ഏറെ കുറവായതിനാൽ ജനകീയാവശ്യം ഏറെ കാലമായി നില നിൽക്കുകയാണ്.പുതിയ കെട്ടിടം ആറു മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കും.വട്ടംകുളം തൈക്കാട് എ.കെ.ജി മിനി സ്റ്റേഡിയം നവീകരിക്കുന്നതോടെ കായിക പ്രേമികളുടെ നീണ്ട കാലത്തെ മുറവിളിക്കും പരിഹാരമാവുകയാണ്.1.55 ( ഒരു കോടി 55 ലക്ഷം) രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയത്തിൻ്റെ മുഖച്ഛായ മാറ്റുന്നത്.ഗാലറി, പവലിയൻ, ഡ്രസിങ്ങ് റൂം തുടങ്ങിയവ സ്റ്റേഡിയനവീകരണത്തിൽ ഉൾപ്പെടും.ഈ മാസം 20 ന് ഡോ:കെ-ടി.ജലീൽ എം.എൽ.എ സ്റ്റേഡിയനിർമ്മാണത്തിന് തറക്കല്ലിടും.ഇ.ടി.മുഹമ്മദ് ബഷീർ എം.പി.മുഖ്യാതിഥിയാകും.ജനങ്ങളുടെ നീണ്ട കാലത്തെ ആവശ്യങ്ങളാണ് കോടികളുടെ വികസനത്തിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, വൈസ് പ്രസിഡണ് ദീപ മണികണ്ഠൻ, വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ നജീബ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പത്തിൽ അഷറഫ്, പഞ്ചായത്ത് മെമ്പർ യു.പി.പുരുഷോത്തമൻ എന്നിവർ പറഞ്ഞു.