29 March 2024 Friday

മാലിന്യം നിറഞ്ഞ് ചങ്ങരംകുളത്തെ പൊതുകിണര്‍ ചീഞ്ഞ് നാറുന്നു

ckmnews

മാലിന്യം നിറഞ്ഞ് ചങ്ങരംകുളത്തെ പൊതുകിണര്‍ ചീഞ്ഞ് നാറുന്നു


ചങ്ങരംകുളം:മാലിന്യം നിറഞ്ഞ് ചങ്ങരംകുളത്തെ പൊതുകിണര്‍ ചീഞ്ഞ് നാറുന്നു.ആലംകോട് ഗ്രാമപഞ്ചായത്ത് ബസ്റ്റാന്റിലെ പൊതുകിണര്‍ ആണ് വര്‍ഷങ്ങളായി മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമായി മാറ്റിയിരിക്കുന്നത്.കിണര്‍ ഏറെക്കുറെ മാലിന്യം കൊണ്ട് നിറഞ്ഞ് തുടങ്ങിയിട്ടും കിണര്‍ വൃത്തിയാക്കാനോ പ്രദേശത്തെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കാനോ അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് പരാതി.കോവിഡ് പോലുള്ള മഹാരോഗങ്ങള്‍ക്കിടെ പൊതുജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ഗ്രാമപഞ്ചായത്ത് അടക്കമുള്ള സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ടൗണിലെ ബസ്റ്റാന്റിലാണ് കിണര്‍ നിറഞ്ഞ് മാലിന്യങ്ങള്‍ പുറത്തേക്ക് എത്തി തുടങ്ങിയത്