24 April 2024 Wednesday

ഗ്രന്ഥ ശാല ദിനത്തിൽ പുസ്തക ചർച്ച നടത്തി പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌

ckmnews

ഗ്രന്ഥ ശാല ദിനത്തിൽ പുസ്തക ചർച്ച നടത്തി പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌


ചങ്ങരംകുളം:ഗ്രന്ഥ ശാല ദിനമായ സെപ്റ്റംബർ 14 ന് സ്വന്തം ജീവിതം എഴുതിയ യുവ IAS കാരൻ മുഹമ്മദ് അലി ശിഹാബ്  എഴുതിയ വിരലറ്റം എന്ന പുസ്തകം വായനയും ചർച്ചയും നടത്തി.പതിനൊന്നാം വയസ്സിലെ അനാഥാലയത്തിലെ ജീവിതം തുടങ്ങി പരിശീലനത്തിനായി മാസ്സൂറിലേക്കുള്ള യാത്രയും ആവി പാറുന്ന ചായയുമായി വന്ന ഹോസ്റ്റൽ അറ്റന്റർ വിക്രമിൽ അവസാനിക്കുന്ന ജീവിതമെഴുതിയ പുസ്തകം ഒട്ടേറെ മൂല്യവത്തായ സന്ദേശം യുവ തലമുറക്ക് നൽകുന്നതാണെന്ന് ചർച്ചയിൽ അഭിപ്രായപ്പെട്ടു.പാവിട്ടപ്പുറം ഗ്യാലപ്പ് ക്ലബ്ബ്‌ മെമ്പർ MV റഷീദ് പുസ്തക  വായന നടത്തി ചർച്ചക്ക് തുടക്കം കുറിച്ചു.