19 April 2024 Friday

പെരുമ്പാമ്പാണെന്ന് കരുതി അണലിയെ പിടിച്ച് ചാക്കിലാക്കി.ഞെട്ടിത്തരിച്ച് നാട്ടുകാര്‍

ckmnews

പെരുമ്പാമ്പാണെന്ന് കരുതി അണലിയെ പിടിച്ച് ചാക്കിലാക്കി.ഞെട്ടിത്തരിച്ച് നാട്ടുകാര്‍


എടപ്പാൾ:ഉഗ്രവിഷമുള്ള അണലിയെ പെരുമ്പാമ്പാണെന്ന് കരുതി ലാഘവത്തോടെ പിടിച്ച് ചാക്കിലാക്കിയ നാട്ടുകാര്‍ കുടുങ്ങി.എടപ്പാള്‍ മുതൂരിലാണ് പെരുമ്പാമ്പാണെന്ന് കരുതി നാട്ടുകാർ അണലിയെ പിടികൂടിയത്.ഫോറസ്റ്റ് അധികൃതര്‍ക്ക് പാമ്പിനെ കൈമാറുന്നതിനിടൊണ് തങ്ങള്‍ പിടിച്ചത് ഉഗ്രവിഷമുള്ള അണലിയാണെന്ന് നാട്ടുകാരും തിരിച്ചറിയുന്നത്.തിങ്കളാഴ്ച കാലത്തായിരുന്നു സംഭവം. മുതൂരിൽ കോറിയിൽ മീൻ പിടിക്കുന്ന വലയിൽ കുടുങ്ങിയ പാമ്പിനെയാണ് പ്രദേശത്തെ യുവാക്കൾ ചേർന്ന് ഒരു വിധം വലയിൽ നിന്നും  രക്ഷപെടുത്തി  ചാക്കിലാക്കിയത്.ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരം അറിയിച്ച് കാത്തുനിന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരത്തിയത്തോടെ കൈമാറി.ചാക്ക് കെട്ടഴിച്ച് നോക്കിയതോടെയാണ് ഉദ്യോഗസ്ഥർക്ക് കാര്യം പിടി കിട്ടിയത്. തുടർന്ന് നാട്ടുകാരോട് അണലി ആണെന്ന

കാര്യം പറഞ്ഞു.ഇത്രയും വിഷമേറിയ ഇനത്തെ ആണല്ലോ യാതൊരു മുൻകരുതലും ഭയപ്പാടും കൂടാതെ ഞങ്ങൾ പിടികൂടിയതെന്ന കാര്യമറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് പാമ്പിനെ കൈകാര്യം ചെയ്ത നാട്ടുകാര്‍.പാമ്പുകളെ പിടികൂടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം എന്ന് നിർദേശം കൂടി നൽകികൊണ്ടാണ് ഫോറസ്റ്റ് അധികൃതർ

 പാമ്പിനെയും  കൊണ്ടു പോയത്.