25 April 2024 Thursday

തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന് തൃശ്ശൂരിലേക്ക് സ്ഥലം മാറ്റം ജില്ലയില്‍ നിന്ന് വിട പറയുന്നത് സമാനതകളില്ലാത്ത സർവീസ് റെക്കോർഡുമായി

ckmnews

തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന് തൃശ്ശൂരിലേക്ക് സ്ഥലം മാറ്റം


ജില്ലയില്‍ നിന്ന് വിട പറയുന്നത്  സമാനതകളില്ലാത്ത സർവീസ് റെക്കോർഡുമായി


ചങ്ങരംകുളം:കഴിഞ്ഞ രണ്ടു വർഷത്തോളമായി തിരൂർ ഡിവൈഎസ്പി ആയിരുന്ന കെഎ സുരേഷ്ബാബു ജില്ലയില്‍ നിന്ന് സ്ഥലം മാറുന്നു.തൃശ്ശൂരില്‍ കോര്‍പറേറ്റ് വിജിലന്‍സില്‍ ഡിവൈഎസ്പിയായാണ് സ്ഥലം മാറുന്നത്.

ജില്ലയിലെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടന്ന നാലോളം കൊലപാതക കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതികളെ കണ്ടെത്തുന്നതിന് നേതൃത്വം കൊടുത്ത് കേരള പോലീസിന് തന്നെ അഭിമാനകരമായ നേട്ടം കൈവരിച്ചാണ് സുരേഷ് ബാബു ജില്ലയില്‍ നിന്ന് വിടവാങ്ങുന്നത്.


തുടർച്ചയായി സംഘർഷപൂരിതമായിരുന്ന കടപ്പുറം പ്രദേശങ്ങളിൽ ശക്തമായ നടപടികളിലൂടെ  മുൻപില്ലാത്ത സമാധാനം നിലനിര്‍ത്തി എന്ന നേട്ടത്തില്‍ തുടങ്ങി തുമ്പില്ലാത്ത ഒരു പിടി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ സര്‍വ്വീസ് റെക്കോര്‍ഡുകളും ഈ ഓഫീസര്‍ കൈപിടിയിലൊതുക്കിയിട്ടുണ്ട്. കാൽ നൂറ്റാണ്ടിന് മുൻപുണ്ടായ ഗുരുവായൂർ സുനിൽ വധകേസിൽ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്തത് ഇദ്ധേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്യേഷണ സംഘമായിരുന്നു.ഇതേ കേസിൽ നേരത്തെ അറസ്റ്റിൽ ആയിരുന്ന പ്രതികൾ അതിൽ പങ്കെടുത്തില്ല എന്ന് കണ്ടെത്തിയതും ഇദ്ദേഹമായിരുന്നു എന്നതും അദ്ധേഹം തന്നെ. 6 മാസം മുൻപ് കാണാതായിരുന്ന ചങ്ങരംകുളം പന്താവൂര്‍ സ്വദേശി ഇർഷാദിന്റെ തിരോധാനം ദൃശ്യം മോഡൽ കൊലപാതകം ആണെന്ന് തെളിയിച്ചതും ഒരു തെളിവും ബാക്കിവക്കാതെ നടത്തിയ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തിയതും സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയിരുന്നു.


വളാഞ്ചേരിയിലെ സുബീറ ഫർഹത്തിന്റെ തിരോധാനം കൊലപാതകം ആണെന്ന് കണ്ടെത്തി യഥാർത്ഥ പ്രതിയെ തെളിവുകൾ സഹിതം അറസ്റ്റ് ചെയ്തത് നാട്ടുകാരുടെയും മേലുദ്യോഗസ്ഥരുടെയും പ്രസംശക്ക് അർഹമാക്കിയിരുന്നു.


ജൂൺ മാസത്തിൽ കുറ്റിപ്പുറം നടുവട്ടത്തെ വൃദ്ധയെ തലക്കടിച്ചു കൊന്ന പ്രതിയെ 48 മണിക്കൂറിനുള്ളിലാണ് സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  അറസ്റ്റ് ചെയ്തത്.ചങ്ങരംകുളം ഫുട്ബോൾ ഗ്രൗണ്ടിൽ ഉണ്ടായ കൊലപാതകത്തിലെ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്യാന്‍ സംഘത്തിന് കഴിഞ്ഞതും വലിയ നേട്ടമുണ്ടാക്കി.


സംസ്ഥാനത്ത് അടുത്ത കാലത്ത് ഏറ്റവും വിവാദമുണ്ടാക്കിയ മുട്ടിൽ മരം മുറി കേസിലെ  പ്രധാന പ്രതികളെ കുറ്റിപ്പുറത്തു വച്ചു പിടികൂടിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു എന്നതും ശ്രദ്ധേയം.തിരൂരില്‍ മൂന്ന് കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയതും,ജില്ലയിൽ തന്നെ ആദ്യമായി 230 കിലോ കഞ്ചാവ് പിടികൂടിയതും  ഇദ്ദേഹമായിരുന്നു.വട്ടംകുളത്ത് നടന്ന 125 പവൻ സ്വർണഭരണങ്ങളുടെ  കവർച്ചയിൽ ദിവസങ്ങള്‍ക്കകം തന്നെ ബന്ധുവിനെ അറസ്റ്റ് ചെയ്ത് കേസ് തെളിയിച്ചിരുന്നു.


പുത്തനത്താണി ഏരിയയിൽ മാത്രം കടയുടെ ചുമരുകൾ കുത്തിതുറന്ന് ഒരു മാസത്തോളം നാട്ടുകാരെയും പോലീസിനെയും നട്ടം തിരിച്ച കള്ളനെ പിടികൂടിയതും,കോട്ടക്കലെ 3 കോടിയുടെ കുഴൽപ്പണം തട്ടിയ കേസിലെ പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തതും,100 ലധികം അമ്പലങ്ങളിൽ കളവ് നടത്തിയ എടപ്പാൾ സജീഷിനെ പിടിക്കാനായതും വലിയ നേട്ടമായിരുന്നു. വിവിധ സ്റ്റേഷനുകളിൽ നിരവധി കളവുകേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതും ഇദ്ധേഹത്തിന്റെ കീഴിലെ പ്രത്യേക അന്യേഷണ സംഘത്തിന്റെ മിടുക്ക് കൊണ്ടാണ്.കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന കേസിന്റെ അന്വേഷണം  പാതിവഴിയില്‍ നില്‍ക്കുമ്പോഴാണ് ഈ മികവുറ്റ ഉദ്ധ്യോഗസ്ഥന്റെ അപ്രതീക്ഷിത സ്ഥലം മാറ്റം