25 April 2024 Thursday

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അന്താരാഷ്ട്ര വിദ്യാഭ്യാസ ശില്പശാല 2021 ഒക്ക്ടോബർ 1, 2 തിയ്യതികളിൽ നടക്കും

ckmnews

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ

അന്താരാഷ്ട്ര വിദ്യാഭ്യാസ ശില്പശാല 2021 ഒക്ക്ടോബർ 1, 2 തിയ്യതികളിൽ നടക്കും


പൊന്നാനി:ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരായ ട്രൈനർമാരെയും ,ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെയും അണിനിരത്തി വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം അവതരിപ്പിക്കുന്നതിനും, അന്താരാഷ്ട്ര പ്രൊഫഷണൽ കോഴ്സുകളും, തൊഴിൽ സാധ്യതകളും സംബന്ധമായ അറിവുകൾ പങ്കുവയ്ക്കുന്നതിനുമായി , പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി ഖത്തർ കമ്മിറ്റിയുടെ സഹകരണത്തോടെ ഓൺലൈനിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ ശില്പശാല ഒക്ക്ടോബർ 1, 2 തിയ്യതികളിൽ 

നടത്താൻ തീരുമാനിച്ചു. 


PCWF ലീഡർഷിപ്പ് അക്കാദമി, 

സിജി , എം ഇ എസ് എക്കോണമി വിഭാഗം തുടങ്ങിയവരുടെ പങ്കാളിത്വ ത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. 


പരിപാടിയുടെ വിജയത്തിന്നായി സംഘാടക സമിതി രൂപീകരിച്ചു. 


സി എസ് പൊന്നാനി , യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, ഫ്രൊഫ: ഇമ്പിച്ചിക്കോയ , ഡോ: എം വി ബുഷ്റ,

രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി, ടി മുനീറ (രക്ഷാധികാരികൾ) 


ഡോ: അബ്ദുറഹ്മാൻ കുട്ടി (ചെയർമാൻ) 


അബ്ദുല്ലതീഫ് കളക്കര,സാലിഹ് മാസ്റ്റർ,റളിയ മുഹമ്മദ് കുട്ടി, ഹംസ റഹ്മാൻ (ബാംഗ്ലൂർ) ,മാമദ് കെ മുഹമ്മദ്,ഹൈദരലി മാസ്റ്റർ ,ഏട്ടൻ ശുകപുരം 

(വൈ:ചെയർമാൻ) 


ആബിദ് തങ്ങൾ ഖത്തർ (ജന: കൺവീനർ) 


അബ്ദുൽ ഗഫൂർ അൽഷാമ , അസ്മാബി, ശഹീർ ഈശ്വര മംഗലം (കൺവീനർ) 


മുഹമ്മദ് അനീഷ് യു.എ.ഇ (ചീഫ് കോ:ഓഡിനേറ്റർ) 


അലി എ വി യു.എ.ഇ, ഫഹദ് ഒമാൻ (ഐടി & പി ആർ ) 


പി ടി എ റഹ്മാൻ ബഹറൈൻ, റാഫി വെളിയംകോട് (ഗെസ്റ്റ് റിലേഷൻ) 


സക്കരിയ എ (മീഡിയ) 


ശബീർ ഈശ്വരമംഗലം (യു.എ.ഇ) അശ്റഫ് പി പി (ഖത്തർ) മുഹമ്മദ് (ബഹറൈൻ) മുബാറക് (കുവൈറ്റ്) നൗഷാദ് (ഒമാൻ) ഫാജിസ് (സഊദി) റാസി (യൂറോപ്പ് രാജ്യങ്ങൾ) തുടങ്ങിയവർ ഭാരവാഹികളാണ്.പ്രതിനിധികളുടെ യോഗത്തിൽ 

യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.ഹൈപ്പവർ കമ്മിറ്റി, വനിത കേന്ദ്ര കമ്മിറ്റി , വിദ്യാഭ്യാസ സമിതി, ഖത്തർ കമ്മിറ്റി, ലീഡർഷിപ്പ് അക്കാദമി തുടങ്ങിയവയുടെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.